Uncategorized

“സന്തുഷ്ട ഹൃദയം”

വചനം

സങ്കീർത്തനം 28 :   7

യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു.

നിരീക്ഷണം

ജീവിച്ചിരുന്നിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ യിസ്രായേലിന്റെ രാജാവായ ദാവീദ്, തന്റെ ദൈവമാണ് തനിക്ക് എല്ലാം എല്ലാം എന്ന് എഴുതിയിരിക്കുന്നു. ഒരു ദിവസത്തിന്റെ അവസാനം അത്രയധികം അദ്ദേഹത്തിന് ഒരു സന്തുഷ്ട ഹൃദയം ഉണ്ടാകുകയും അവനെ സ്തുതിക്കുന്ന ഗാനങ്ങൾ ആലപിക്കുകയും ചെയ്തു എന്ന് ഇവിടെ വ്യക്തമാകുന്നു.

പ്രായോഗീകം

ഒന്നുകിൽ നമ്മുടെ അത്ഭുതവാനായ യേശു നമുക്ക് എല്ലാം എല്ലാം ആയിരിക്കണം അല്ലെങ്കിൽ ഒന്നും ആകരുത്. ദാവീദ് രാജാവിനെ സംബന്ധിച്ചിടത്തോളം യഹോവയായ ദൈവം അവന്റെ എല്ലാം എല്ലാം ആയിരുന്നു. അതുകൊണ്ടാണ്, ഒരു ദിവസത്തിന്റെ അവസാനത്തിൽ യേശുവിനെ സ്തിക്കുന്ന ഒരു ഗാനം പാടുവാനും ഹൃദയപൂർവ്വം സന്തോഷിക്കുവാനും അവന് സാധിച്ചത്. യേശുവിനെ സ്തിച്ചുകൊണ്ട് ഉറങ്ങാൻ കിടക്കുന്നത് സുഖകരമായ ഉറക്കും കിട്ടുവാൻ ഇടയാകും. മറുവശത്ത് രാവിലെ ചെയ്യേണ്ട കാര്യങ്ങൾ എങ്ങനെ ശരിയായ നിലയിൽ ചെയ്യുവാൻ കഴിയുമെന്ന് ചിന്തിച്ചുകൊണ്ട് അസ്വസ്ഥമായി ഉറങ്ങുവാൻ പോകുകയാണെങ്കിൽ രാവിലെ സന്തോഷത്തോടെ എണീക്കുവാൻ കഴിയുകയില്ല. ദിവസത്തിന്റെ അവസാനം വരെ യേശുവിനെ സ്തിക്കുന്ന ഗാനങ്ങൾ എല്ലായ്പ്പോഴും പാടികൊണ്ടായിരിക്കുന്നുവെങ്കിൽ ഒരു സന്തുഷ്ട ഹൃദയമുള്ള വ്യക്തിയായി നമുക്ക് മാറുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

എല്ലായിപ്പോഴും അങ്ങയെ സ്തുതിച്ചുകൊണ്ട് ഒരു സന്തുഷ്ട ഹൃദയമുള്ള വ്യക്തിയായി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x