“നിങ്ങളും അങ്ങനെ ചെയ്യണം!”
വചനം
മർക്കൊസ് 6 : 46
അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർത്ഥിപ്പാൻ മലയിൽ പോയി.
നിരീക്ഷണം
യേശുക്രിസ്തു ഈ ലോകത്ത് ആയിരുന്നപ്പോൾ തന്റെ ജീവിത്തിലെ തിരക്കേറിയ ദിവസങ്ങളിലൊന്നിൽ, താൻ മലയിൽ പ്രാർത്ഥിക്കുവാൻ പോയി എന്ന് പറഞ്ഞുകൊണ്ട് ആ ദിവസം അവസാനിപ്പിക്കുന്നു.
പ്രായോഗീകം
അന്ന് രാവിലെ യേശു തന്റെ സ്നേഹിതനായ യോഹന്നാന്റെ മരണത്തിൽ ദുഃഖിതരായിരുന്ന ശിഷ്യന്മാരെ ആശ്വസിപ്പിക്കുവാൻ കടന്നുപോയി. മാത്രമല്ല പുരുഷാരം ആവേശത്തോടെ കൂടി വരുന്നതുകൊണ്ട് അവൻ ആ സ്ഥലം വിട്ട് ശാന്തമായ ഒരു സ്ഥലത്തേയ്ക്ക് പോകേണ്ടിവന്നു. യേശു ബോട്ടിൽ കയറി മറുകരയിൽ എത്തിയപ്പോൾ ജനം അവിടെയും എത്തി. ആ ദിവസം മുഴുവൻ യേശു ജനത്തെ വിവിധ കാര്യങ്ങളെക്കുറിച്ച് പഠിപ്പിക്കുകയും അവസാനം 5000 പേർക്ക് ഭക്ഷണം കൊടുത്ത് അവർക്ക് തൃപ്തിവരുത്തുകയും ചയ്തു. അവസാനം യേശു തന്റെ ശിഷ്യന്മാരെ ബോട്ടിൽ കയറ്റി ബേത്ത്സയ്ദയിലേയ്ക്ക് നിർബന്ധിച്ചു വിട്ടതിനുശേഷം ജനങ്ങളെയും പറഞ്ഞയച്ചു. അവസാനം യേശു പ്രാർത്ഥിക്കുവാൻ മലയിലേയ്ക്ക് കയറിപ്പോയി. ഇന്ന് നമ്മുടെ തിരക്കേറിയ ജീവിത്തിൽ പ്രാർത്ഥിക്കുവാൻ മാത്രം സമയം ഇല്ല എന്ന് ചിന്തിക്കുന്നവരോട് ഈ അദ്ധ്യായം മുഴുവൻ വായിച്ചാൽ യേശു തന്റെ തിക്കേറിയ ഒരി ദിവസത്തിന്റെ അവസാനം മലയിലയേക്ക് പ്രാർത്ഥിക്കുവാൻ കയറിപ്പോയെങ്കിൽ നാമും പ്രോർത്ഥിക്കുവാൻ സമയം കണ്ടെത്തേണ്ടത് ആവശ്യമാണ്, അത് ചെയ്യുവാൻ നമുക്കും കഴിയണം!!
പ്രാർത്ഥന
പ്രീയ യേശുവേ,
എത്ര തിരക്കേറിയ ജീവിത സാഹചര്യങ്ങളിലും പ്രാർത്ഥിക്കുവാൻ സമയം കണ്ടെത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
