“ദൈവാത്മാവ് ഉള്ളവൻ”
വചനം
സംഖ്യാപുസ്തകം 27 : 18
യഹോവ മോശെയോടു കല്പിച്ചതു: എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ചു.
നിരീക്ഷണം
മോശയുടെ കാലം അവസാനിക്കാറായി എന്ന് യഹോവയായ ദൈവം മോശയോട് പറഞ്ഞു. ഉടനെ മോശ തന്റെ ജീവിത്തെക്കുറിച്ച് അല്ല ചിന്തിച്ചത്, മറിച്ച് തന്റെ പിൻഗാമിയെക്കുറിച്ചായിരുന്നു. യിസ്രായേൽ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകുവാൻ അവൻ ആഗ്രഹിച്ചിരുന്നില്ല. ദൈവത്തിന്റെ ആലോചന പ്രകാരം യോശുവയെ തിരഞ്ഞെടുത്തു, കാരണം അവനിൽ നേതൃത്വഗുണവും ദൈവാത്മാവും ഉണ്ടെന്ന് മോശ മനസ്സിലാക്കിയിരുന്നു.
പ്രായോഗീകം
തങ്ങളുടെ അധികാരത്തിൻ കീഴിലുള്ളവരെ പരിപാലിക്കുന്നതിൽ മിടുക്കരായ ധാരാളം നല്ല ആളുകൾ ലോകത്തിൽ ഉണ്ട്. എന്നാൽ, ജങ്ങൾക്ക് പരിചരണത്തേക്കാൾ കൂടുതൽ ആവശ്യമുള്ളത് ശരിക്കും നേതൃത്വഗുണവും ദൈവാത്മാവുള്ളവരെയും ആണ്. നേതൃത്വം എന്നാൽ ജനങ്ങളെ നേതാവിനെ പിന്തുടരുവാൻ പ്രേരിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ഉത്തരവാദിത്വത്തോടെ നയിക്കുകയും അവരുടെ ലക്ഷ്യസ്ഥാനത്ത് അവരെ എത്തിക്കുകയും ചെയ്യുക എന്നതാണ്. തീർച്ചയായും യോശുവ യിസ്രായേൽ ജനതയെ നന്നായി വാഗ്ദത്ത നാട്ടിലേയ്ക്ക് നയിക്കുകയും അവിടെ യിസ്രായേൽ ജനത്തിന് അവരുടെ അവകാശം വിഭാഗിച്ചുകൊടുക്കുകയും ചെയ്തു. വാഗ്ദത്തനാടിനെ പിടിച്ചടക്കണമെങ്കിൽ നേതൃത്വഗുണവും ദൈവാത്മാവും ആവശ്യമാണ് അതിനായി ദൈവത്തോട് അപേക്ഷിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നിൽ നേതൃത്വഗുണവും ദൈവാത്മാവും നൽകി എന്നെ മുന്നോട്ട് നിയക്കുമാറാകേണമേ. ആമേൻ
