Uncategorized

“മാനുഷിക ആശങ്കകൾ”

വചനം

മർക്കോസ് 8 :   33

അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: “സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു” എന്നു പറഞ്ഞു.

നിരീക്ഷണം

യേശു തന്റെ ശിഷ്യന്മാരോട് താൻ ക്രൂശിക്കപ്പെടുമെന്നും മൂന്നാം ദിവസം മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്നും പറഞ്ഞപ്പോൾ, പത്രോസ് യേശുവിനോട് ഒരിക്കലും അങ്ങനെ സംഭവിക്കരുതേ എന്ന് അപേക്ഷിച്ചു. തുടർന്ന് യേശു പത്രോസിനെ വിളിച്ചിട്ട് അവനോട്, ഇത് ദൈവത്തിന്റെ ആലോചനയല്ല, മറിച്ച് മാനുഷീക ആലോചന മാത്രമാണ് തന്റെ മനസ്സിലുള്ളതെന്ന് വ്യക്തമാക്കി.

പ്രായോഗീകം

ചിലപ്പോൾ സ്വർഗ്ഗത്തെക്കിറിച്ചുള്ള ചിന്തകൾ നമുക്കുണ്ടാകുമ്പോൾ ഈ ലോകത്തിന് മെച്ചപ്പെട്ട കാര്യങ്ങൾ എന്ന് തോന്നുന്നവയിൽ നിന്ന് മാറി ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യേണ്ടി വരും. അങ്ങനെ ചെയ്യണമെങ്കിൽ, ഒരാൾ ദൈവത്തിന്റെ മനസ്സുപോലെ ചിന്തിക്കേണ്ടതാണ്.  അതുകൊണ്ടാണ് യേശു പത്രോസിനെ ശാസിച്ചത്. നമ്മിൽ മിക്കപേരും പത്രോസിനെപ്പോലെ മാനുഷ്യ ആശങ്കകൾ മാത്രം ഉൾക്കൊള്ളുന്നവരാണ്. ഒരു കാര്യം സംഭവിക്കുമ്പോൾ ഇത് എന്നെ എങ്ങനെ ബാധിക്കുന്നു എന്ന ചോദ്യം മാനുഷീക ആശങ്കകൾ മാത്രമുള്ള വ്യക്തിയുടെ ജീവിത്തിൽ പരമപ്രധാനമാണ്. യേശുവിന്റെ സഹായത്തോടെ, നമുക്കെല്ലാവർക്കും മാനുഷീക ചിന്തകൾക്ക് പകരം ദൈവത്തിന്റെ ചിന്തകൾ ലഭിക്കേണ്ടതിന് ദൈവത്തോട് യാചിക്കാം..

പ്രാർത്ഥന

പ്രീയ യേശുവേ,

സ്വർഗ്ഗീയ ചിന്തകളാൽ എന്നെ നിറയ്ക്കേണമേ. അങ്ങയുടെ കൃപയാൽ ദൈവീക ചിന്തയാൽ നിറയപ്പെടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ