“ബഹുമാനിക്കുക”
വചനം
ആവർത്തനം 5 : 16
നിനക്കു ദീർഘായുസ്സു ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
നിരീക്ഷണം
ദൈവം നൽകിയ ആദ്യത്തെ കല്പനയാണിത്, അതോടൊപ്പം ഒരു വാഗ്ദത്തവും അവൻ നൽകിയിട്ടുണ്ട്. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക, എന്നാൽ ഞാൻ നിനക്ക് ദീർഘായുസ്സ് നൽകുകയും നീ താമസിക്കുന്നിടത്ത് നിന്നെ അനുഗ്രഹിക്കുകയും ചെയ്യും എന്ന് യഹോവയായ ദൈവം പറഞ്ഞു.
പ്രായോഗീകം
ദൈവം ഒരിക്കലും നിങ്ങളുടെ മാതാപിതാക്കൾ എപ്പോഴും നിങ്ങളോട് നല്ലവരായിരിക്കുമെന്ന് പറഞ്ഞിട്ടില്ല. പലരുടെയും മാതാപിതാക്കൾ മക്കളോട് അന്യായമായി പെരുമാറയിരിക്കാം. എന്നാൽ ദൈവ കൽപ്പന നമ്മോട് പറയുന്നത് നാം നമ്മുടെ മാതാപിതാക്കളെ ബഹുമാനിക്കുക എന്നതാണ്. മാതാപിതാക്കളെ ബഹുമാനിക്കുന്നവർക്ക് മാത്രമേ അവരുമായി ഇടപഴകുന്ന മുതിർന്ന വരെയും മഹുമാനിക്കുവാനും ആദരിക്കുവാനും കഴിയുകയൂള്ളൂ. നാം മറ്റുള്ളവരെ മഹുമാനിക്കുകയും, ബഹുമാനിക്കുവാൻ വേണ്ടി ജീവിക്കുകയും ചെയ്യുമ്പോഴാണ് മറ്റുള്ളവർ നമ്മെ ബഹുമാനിക്കുന്നത്. മാത്രമല്ല മറ്റുള്ളവർ എത്തിപ്പെടാത്തിടത്തും നമുക്ക് എത്തിപ്പെടുവാൻ കഴിയും. മറ്റുള്ളവരെ ബഹുമാനിക്കുന്നർ അവരുടെ പ്രതിസന്ധിയെ അതിജീവിക്കുവാനുള്ള അവസരങ്ങൾ ലഭിക്കുകയും തൽഫലമായി നാം ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രം സമ്മർദ്ദങ്ങളിൽ പെടുകയുമൂള്ളൂ. അങ്ങനെയുള്ളവർക്ക് നല്ല ആരോഗ്യം ലഭിക്കുകയും, അതുമൂലം കൂടുതൽ കാലം ജീവിക്കുകയും അവർ പോകുന്നിടത്തെല്ലാം സുഹൃത്തുക്കളുണ്ടാകുകയും ചെയ്യുന്നു. അടിസ്ഥാനപരമായി മാതാപിതാക്കളെയും മറ്റുള്ളവരെയും ബഹുമാനിക്കുന്ന വ്യക്തിക്ക് ദൈവം വാഗ്ദത്തം ചെയ്ത അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ കഴിയും.
പ്രാർത്ഥന
പ്രീയ യേശുവേ,
മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കുവാനും അനുസരിക്കുവാനും അതുമൂലമുള്ള അനുഗ്രഹങ്ങൾ പ്രാപിക്കുവാനും കൃപ നൽകുമാറാകേണമേ. ആമേൻ
