“പ്രസംഗിക്കുവാൻ നമ്മെ വിളിച്ചിരിക്കുന്നു”
വചനം
മർക്കൊസ് 16 : 15
പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
നിരീക്ഷണം
യേശുവിന്റെ ഈ വാക്കുകൾ എല്ലാകാലത്തുമുള്ള തന്നെ അനുഗമിക്കുന്നവർക്കു വേണ്ടിയുള്ള അവന്റെ ആഹ്വാനമാണ്. ആദ്യം തന്റെ ശിഷ്യന്മാരോട് എല്ലായിടത്തും പോയി സുവിശേഷം പ്രസംഗിക്കുവാൻ യേശു കല്പിച്ചപ്പോൾ അവൻ നാം ഓരോരുത്തരോടും കൂടി കല്പിക്കുകയായിരുന്നു. ഇപ്പോൾ നമ്മുടെ കടമയാണ് അത്, പ്രസംഹിക്കുക എന്നതാണ് നമ്മുടെ വിളി!!
പ്രായോഗീകം
ദൈവം ഇതൊരു നിർദ്ദേശമായിട്ടായിരുന്നില്ല, തന്റെ ജനത്തോടുള്ള ഒരു കൽപ്പനയായിരുന്നു നൽകിയത്. യഥാർത്ഥത്തിൽ പ്രതിബന്ധതയുള്ളവരും അല്ലാത്തവരുമായ വിശ്വാസികൾക്കിടയിൽ ഇത് വേർതിരിക്കപ്പെട്ടിരുന്നില്ല, ഒരിക്കലും ഇല്ല! ഇത് എല്ലാ യേശുവിന്റെ അനുയായികൾക്കും വേണ്ടിയുള്ള ഒരു ആഹ്വാനമായിരുന്നു. നമുക്ക് നമ്മുടെ മക്കളോട് പറയുവാനുള്ളതും അതു തന്നെ ആയിരിക്കണം നമ്മെ വിളിച്ചത് സുവിശേഷം പ്രസംഗിക്കുവാനാണ്. നാം പ്രസംഗിക്കണം, പ്രസംഗിക്കണം നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം സുവിശേഷം പ്രസംഗിക്കണം. എന്തുകൊണ്ട്? കാരണം, സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുവാനാണ് നമ്മെ വിളിച്ചത്.
പ്രാർത്ഥന
പ്രീയ യേശുവേ,
സുവിശേഷം പ്രസംഗിക്കുവാനാണ് എന്നെ വിളിച്ചത് എന്ന് എനിക്കറിയാം അതു ചെയ്യുവാനുള്ള കൃപ എനിക്കു നൽകുമാറാകേണമേ. ആമേൻ
