Uncategorized

“നാല് അടിസ്ഥാന തത്വങ്ങൾ”

വചനം

സങ്കീർത്തനം 89 :   14

നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.

നിരീക്ഷണം

നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ സിംഹാസനത്തിന്റെ നാല് അടിസ്ഥാനങ്ങളെക്കുറിച്ച് സങ്കീർത്തനക്കാരൻ ഇവിടെ വിവരിക്കുന്നു. നമ്മുടെ കർത്താവ് സ്നേഹവും, വിശ്വസ്തതയും, നീതിയും, ന്യായവും എന്ന അടിസ്ഥാനത്തിൽ തന്റെ രാജ്യത്തെ പണിതിരിക്കുന്നു.

പ്രായോഗീകം

നമ്മുടെ ദൈവത്തിന്റെ ഈ നാല് അടിസ്ഥാനങ്ങളാണ് സുവിശേഷത്തെ ഇത്ര ആകർഷകമാക്കുന്നത്. ദൈവത്തിന്റെ സ്നേഹവും വിശ്വസ്തയും ഒരു വ്യക്തിക്ക് ദൈവത്തിന്റെ കുടുംബത്തിലേക്ക് അവർ യഥാർത്ഥത്തിൽ അംഗീകരിക്കപ്പെടുമെന്ന പ്രത്യാശ നൽകുന്നു. എന്നിരുന്നാലും, നീതിയും ന്യായവും അർത്ഥമാക്കുന്നത് ദൈവം നമ്മെയെല്ലാം ഒരു മുൻഗണനയും കൂടാതെ പരിഗണിക്കുന്നു എന്നതാണ്. ഒരു വ്യക്തി മത്സരിക്കുവാൻ തീരുമാനിച്ചാലും അല്ലെങ്കിൽ ഒരു രാഷ്ട്രം താങ്ങളുടെ ജനങ്ങളെ സ്വേച്ഛാധിപത്യത്തിന് കീഴിൽ നിർത്താൻ തീരുമാനിച്ചാലും, കർത്താവ് ഇപ്പോഴും ഓരോ വ്യക്തിയേയും തുല്യമായി സ്നേഹിക്കുന്നു. അവൻ നമ്മെ ഒന്നും ചെയ്യുവാൻ നിർബന്ധിക്കില്ല, പക്ഷേ അവസാനം വരെ അവൻ നമ്മെ സ്നേഹിക്കും. ദൈവത്തിന്റെ സിംഹാസനത്തിന്റെ നാല് അടിസ്ഥാനങ്ങൾ അതു വ്യക്തമാക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് നീതിയോടും ന്യായത്തോടും കൂടെ നമ്മെ നയിക്കുന്നതിനായി നന്ദി. അങ്ങയുടെ കൃപയിൽ ആശ്രയിച്ച് ജീവിക്കുവാൻ സഹായിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x