Uncategorized

“നാം വിത്യസ്ഥമായി പോരാടുക”

വചനം

2 കൊരിന്ത്യർ 10 :   3

ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല.

നിരീക്ഷണം

ഈ ലോകത്തിലെ സഹപൗരന്മാരായ യേശുവിന്റെ അനുഗമിക്കുന്നവർ എന്ന നിലയിൽ മറ്റുള്ളവർ ചെയ്യുന്നതുപോലെ നാം പരസ്പരം യുദ്ധം ചെയ്യുന്നില്ലെന്ന് വിശുദ്ധ പൗലോസ് കൊരിന്തിലെ സഭയോട് വിശദീകരിച്ചു.

പ്രായോഗീകം

മൃഗങ്ങളെക്കുറിച്ച് ഡാർവിന്റെ ആശയം ഇപ്രകാരമായിരുന്ന ശക്തിയുള്ളവ അതിജീവിക്കും എന്ന്. അതിൽ അദ്ദേഹം മനുഷ്യരെയും മനസ്സിൽ കണ്ടുകൊണ്ടാണ് എഴുതിയത്. എന്നാൽ ദൈവവചനപ്രകാരം ജീവിക്കുന്ന വ്യക്തികൾ ഒരുക്കലും അപ്രകാരം അല്ല ജീവിക്കുന്നത്. വാസ്ഥവത്തിൽ യേശു നമ്മെ പഠിപ്പിച്ചത് മറ്റുള്ളവർ നമ്മോട് എന്തു ചെയ്യണമെന്ന് നാം ആഗ്രഹിക്കുന്നുവോ അത് നാം അവർക്ക് ചെയ്യണം എന്നതാണ്. അല്ലാതെ മറ്റുള്ളവർ നമുക്കുവേണ്ടി എന്തു ചെയ്യുന്നു എന്ന് നാം ചിന്തിക്കാറില്ല. മറ്റുള്ളവർ നമ്മോട് എങ്ങനെ പെരുമാറണമെന്ന് നാം ആഗ്രഹിക്കുന്നുവോ അതുപോലെ നാം അവരോട് ആദ്യം പെരുമാറണം. ഇവിടെ അപ്പോസ്ഥലൻ ക്രിസ്തീയ ജീവിതം ഒരു പോരാട്ടമായി കാണുന്നു. ആ പോരാട്ടം ക്രിസ്തുവിനെ അനുഗമിക്കുന്നവർ ജഡപ്രകാരമല്ല പോരാട്ടം നയിക്കുന്നത് എന്നാൽ അവർ ആത്മാവിൽ പോരാടുകയാണ് ചെയ്യുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ജഡപ്രകാരം പോരാടാതെ ആത്മീകമായി പോരാടി ദൈവഹിതപ്രകാരം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x