“സ്വന്തം കുടുംബത്തെ എപ്പോഴും അനുഗ്രഹിക്കുവാൻ ഓർക്കുക”
വചനം
1 ദനവൃത്താന്തം 16 : 46
പിന്നെ സർവ്വജനവും ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.
നിരീക്ഷണം
ദാവിദ് രാജാവ് യഹോവയുടെ പെട്ടകം വീണ്ടെടുത്ത് യെരുശലേം നഗരത്തിൽ കൊണ്ടുവന്നു സ്ഥാപിച്ചു. അവിടെ ശുശ്രൂഷ ചെയ്യുവാൻ അവൻ തന്റെ മുഖ്യ സങ്കീർത്തനക്കാരനും മിത്രവുമായ ആസാഫിനോടും കൂട്ടാളികളോടും ആവശ്യപ്പെട്ടു. യഹോവയുടെ ആരാധനയെക്കുറിച്ച് എല്ലാം സ്ഥിരീകരിച്ചതിനുശേഷം ദാവീദ് എല്ലാവരെയും അവരവരുടെ വീടുകളിലേയക്ക് മടങ്ങാൻ ആവശ്യപ്പെട്ടു, അതിനുശേഷം അവൻ സ്വന്തം കുടുംബത്തെ അനുഗ്രഹിക്കുവാൻ മടങ്ങിപ്പോയി.
പ്രായോഗീകം
ഈ രാജാവിന്റെ ജീവിതത്തിൽ സംഭവിച്ച ഏതാരു പരാജയവും മാറ്റിവെച്ച്, സ്വന്തം കുടുംബത്തെ അനുഗ്രഹിക്കുവാൻ ദാവീദിന് ഒരു മനസ്സുണ്ടായിരുന്നു എന്ന വസ്തുത ഓർമ്മിപ്പിക്കാം. തങ്ങളുടെ ദൗത്യത്തിൽ പൂർണ്ണമായും മയങ്ങിപ്പോയ നിരവധി ആളുകളെ നമുക്ക് അറിയാം. അവർ തങ്ങളുടെ ദൗത്യത്തിന്റെ ഏറ്റവും വലിയ ഭാഗം മറക്കുന്നു, അതായാത് സ്വന്തം കുടുംബത്തെ അനുഗ്രഹിക്കുക എന്നത്. ഭാവിയിൽ നിങ്ങൾക്ക് എന്ത് മികച്ച അവസരം വന്നാലും അല്ലെങ്കിൽ ഇപ്പോൾ നിങ്ങളെ ഉറ്റുനോക്കുന്ന ഒന്നായാലും ദിവസാവസാനം നിങ്ങളുടെ സ്വന്തം കുടുംബത്തെ എപ്പോഴും അനുഗ്രഹിക്കുവാൻ ഓർമ്മിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ സ്വന്തം കുടുംബത്തെ അനുഗ്രഹിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
