Uncategorized

“ആദ്യം ദൈവം”

വചനം

സങ്കീർത്തനം 132 :   3-5

ഞാൻ യഹോവെക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ. ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. ഞാൻ എന്റെ കണ്ണിന്നു ഉറക്കവും എന്റെ കൺപോളെക്കു മയക്കവും കൊടുക്കയില്ല.

നിരീക്ഷണം

ദാവീദ് രാജാവിന്റെ ഭരണത്തിന്റെ ആരംഭം മുതൽ തന്നെ സർവ്വശക്തനായ ദൈവത്തിന് ഒരു ആലയം പണിയണമെന്ന തീവ്രമായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അത് പൂർത്തിയാക്കുന്നതുവരെ ഞാൻ വിശ്രമിക്കുകയില്ല എന്ന് അദ്ദേഹം പറഞ്ഞു. ദാവീദിന്റെ ജീവിതത്തിൽ ആദ്യം ദൈവം എന്നതിനായുള്ള നിരന്തരമായ പരിശ്രമമായിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

പ്രായോഗീകം

നമ്മെ മുന്നോട്ട് പോകുവാൻ പ്രേരിപ്പിക്കുന്നത് എന്താണ്? രാവിലെ നമ്മെ കിടക്കയിൽ നിന്ന് എഴുന്നേൽപ്പിക്കുന്നത് എന്താണ്? നമ്മെ മുന്നോട്ട് നയിക്കുന്ന ശക്തി, ആഗ്രഹം, നിയോഗം എന്നിവ എന്താണ്? നമ്മുടെ ജീവിതത്തിൽ ഈ ചോദ്യങ്ങൾ നിരന്തരം ചോദിക്കേണ്ടത് ആവശ്യമാണ്. ദാവിദിന്റെ അഭിനിവേശത്തെക്കുറിച്ചുള്ള ഈ പ്രസ്താവനകൾ വായിക്കുമ്പോൾ ഓ കർത്താവേ, എന്നേട് ക്ഷമിക്കേണമേ എന്ന് പറയുവാൻ നാം പ്രേരിപ്പിക്കപ്പെടുന്നു. ഈ പ്രഭാതത്തിൽ ഇത് ഒരു കുറ്റബോധയാത്രയല്ല മറിച്ച് നമ്മെ ശരിയായ പാതയിലേയ്ക്ക് കൊണ്ടുവരുവാനുള്ള ഒരു പ്രേരണയാണ്. സത്യം പറഞ്ഞാൽ നമ്മുടെ ദൗത്യം ശരിയാണെങ്കിൽ നമുക്കുള്ള എല്ലാ ആഗ്രഹങ്ങളും അതിന്റെ ശരിയായ സമയത്ത് നടക്കും. എന്നാൽ ആദ്യം അവന്റെ രാജ്യവും നീതിയും അന്വേഷിക്കുക, ഇതെല്ലാം നിങ്ങൾക്ക് ലഭിക്കും എന്ന് പറഞ്ഞത് യേശുവാണ് (മത്തായി 6:33). ആകയാൽ നമുക്ക് ആദ്യം ദൈവത്തെ മുന്നിൽ നിർത്തി ജീവിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ ജീവിത്തിന്റെ എല്ലാ സാഹചര്യങ്ങളിലും അദ്യം ഉണ്ടാകേണമേ എന്ന് അപേക്ഷിക്കുന്നു. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x