Uncategorized

“സന്തോഷം ലഭിക്കുവാൻ”

വചനം

സങ്കീർത്തനം 97 : 11

നീതിമാന്നു പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്കു സന്തോഷവും ഉദിക്കും.

നിരീക്ഷണം

എന്തുകൊണ്ടാണ് നമുക്ക് യേശു എല്ലാം ആയിരിക്കേണ്ടത് എന്നാണ് ഈ ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്. നാം നീതിയിൽ നടക്കുകയാണെങ്കിൽ, എപ്പോഴും പ്രകാശത്താൽ വൃാപൃതമായിരിക്കും. ഹൃദയശുദ്ധിയോടെ നിലകൊള്ളുകയാണെങ്കിൽ നമ്മുടെ ആത്മാവിലേക്ക് സന്തോഷം ഒഴുകിയെത്തും.

പ്രായോഗീകം

പലർക്കും ഈ ലോകത്തിന്റെ പോക്കു കണ്ട് മനം മടുത്തിരിക്കുകയാണ്. ദീർഘകാലമായി ആ അവസ്ഥയിൽ കഴിയുന്നതുകൊണ്ട്, തങ്ങൾ മടുപ്പിലാണെന്നോ തങ്ങളെ ചുറ്റി ഇരുളുണ്ടെന്നോ അവർക്ക് പലപ്പോഴും തിരിച്ചറിയുവാൻ കഴിയാറില്ല. മറ്റു ചിലരാകട്ടെ എപ്പോഴും അതീവ ഗൗരവ ഭാവത്തോടെയും അപ്രസന്നരായും കാണപ്പെടുന്നു. സന്തോഷം അവരുടെ ചുണ്ടുകളെ പുഞ്ചിരിയിലേക്ക് ഉയർത്തിയാൽ പോലും അത് എന്താണെന്ന് തിരിച്ചറിയുവാൻ അവർക്ക് കഴയാറില്ല. എന്താണ് പ്രശ്നം? അവർക്ക് യേശുവിനെ ആവശ്യമാണ്. നേരായ പാതയിലൂടെ നടക്കുവാനും സത്യസന്ധത മുറുകെപ്പിടിക്കാൻ ഹൃദയങ്ങളെ പ്രേരിപ്പിക്കുവാനും യേശുവിന് മാത്രമേ കഴിയൂ. അത് സംഭവിക്കുമ്പോൾ അതൊരു ആഘോഷമായി മാറുന്നു! എല്ലാം പ്രകാശപൂരിതമാകുകയും സന്തോഷം നിറഞ്ഞ ചിരിമുഴക്കങ്ങൾ അവിടെ നിറയുകയും ചെയ്യുന്നു. യേശുവിനെ സ്നേഹിക്കുന്നതിനായി നമുക്ക് തീരുമാനിക്കാം അപ്പോൾ നമ്മുടെ ഹൃദയം സന്തോഷം കൊണ്ട് നിറയും.


പ്രാർത്ഥന

പ്രീയ യേശുവേ,

ഹൃദയം സന്തോഷം കൊണ്ട് നിറയുവാൻ വെളിച്ചത്തിൽ നടക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x