“കേൾക്കേണമേ, ക്ഷമിക്കേണമേ!!”
വചനം
2 ദിനവൃത്താന്തം 6 : 21
ഈ സ്ഥലത്തുവെച്ചു പ്രാർത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേൾക്കേണമേ; നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേൾക്കേണമേ; കേട്ടുക്ഷമിക്കേണമേ.
നിരീക്ഷണം
യഹോവയ്ക്കുവേണ്ടി പണിത പുതിയ ആലയത്തിൽ സമർപ്പണപ്രാർത്ഥന നയിച്ചപ്പോൾ തന്റെ ജനത്തിന്റെ പ്രാർത്ഥനകൾ കേൾക്കേണമേ എന്ന് ശലോമോൻ രാജാവ് ദൈവത്തോട് അപേക്ഷിച്ചു. അതിലുപരിയായി പ്രാർത്ഥന കേൾക്കുകയും തങ്ങളുടെ പാപങ്ങളെ ക്ഷമിക്കുയും ചേയ്യേണമേ എന്ന് ശലോമോൻ യഹോവയായ ദൈവത്തേട് അഭയയാചന കഴിച്ചു.
പ്രായോഗീകം
നമ്മുടെ പാപങ്ങൾ വെളിപ്പെടുന്ന ഒരിടമല്ലേ എപ്പോഴും ദൈവാലയം? സത്യം പറഞ്ഞാൽ അതുകൊണ്ടാണ് ഭൂരിഭാഗം പേരും അങ്ങോട്ട് പോകാത്തത്. കിടക്കയിൽ നിന്നെഴുന്നേറ്റ് ഒരുങ്ങി ദൈവാലയത്തിലേയക്ക് പുറപ്പെടുമ്പോൾ തന്നെ – അവിടെ എത്തുന്നതിന് വളരെ മുമ്പ് തന്നെ-നാം കർത്താവിലേക്ക് ശ്രദ്ധ കേന്ത്രീകരിക്കുവാൻ തുടങ്ങുന്നു. യേശുവിലേക്ക് എത്രത്തോളം ശ്രദ്ധകേന്ദ്രീകരിക്കുന്നുവോ, അത്രത്തോളം മോശമായാണ് നാം നമ്മെ സ്വയം കാണപ്പെടുന്നത്. എന്നാൽ ഓർക്കുക, നമ്മൾ ജീവിക്കുന്നത് പാപം നിറഞ്ഞ ഒരു ലോകത്തിലാണ്, പലപ്പോഴും നമ്മൾ ഇടറിവീഴാറുമുണ്ട്. അതുകൊണ്ട്, യേശുവിന്റെ പ്രകാശത്തിൽ നമ്മെ തന്നെ നിർത്തുമ്പോൾ പല പാപങ്ങളും വെളിപ്പെടും. അതുകൊണ്ടാണ് ശേലാമോൻ ഇങ്ങനെ പറഞ്ഞത്, കർത്താവേ ഞങ്ങൾ അങ്ങയുടെ ആലയത്തിൽ വരുമ്പോൾ ദയവായി ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുകയും ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യേണമേ എന്ന്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിത്തിൽ അനുദിനമുള്ള പ്രാർത്ഥന കേൾക്കുകയും എന്റെ പാപങ്ങളെ അനുദിനം ക്ഷമിക്കുകയും ചെയ്യുന്നതിനായ് നന്ദി. ആ സ്നേഹത്തിന് മുമ്പ് എന്നെ സമർപ്പിക്കുന്നു. ആമേൻ
