“ഒരിക്കലും ഇല്ല”
വചനം
റോമർ 6 : 2
പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?
നിരീക്ഷണം
ഈ അദ്ധ്യായത്തിന്റെ ആദ്യ വചനത്തിൽ നമ്മുടെ ജീവിതത്തിൽ കൃപ വർദ്ധിക്കുന്നതിന് നാം പാപം ചെയ്തുകൊണ്ടിരിക്കണമോ? എന്ന് അപ്പോസ്ഥലനായ പൗലോസ് ചോദിച്ചിരിക്കുന്നു. തുടർന്ന് അദ്ദേഹം “അത് ഒരിക്കലും പാടില്ലാ” എന്ന് മറുപടി പറയുകയും ചെയ്തു.
പ്രായോഗീകം
പൗലോസിന്റെ ആ വാദം ഇന്നും പ്രസക്തമാണ്. യേശു നമ്മെ രക്ഷിച്ചിരിക്കുന്നു. തൽഫലമായി, നാം പാപത്തോട് മരിച്ചവരായിതീർന്നു. പാപത്തോട് മരിച്ചവരായ നമുക്ക് ഇനി എങ്ങനെ അതിൽ വസിക്കുവാൻ കഴിയും? ഇവിടെ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുക, നാം ഇനി ഒരിക്കലും തെറ്റ് വരുത്തുകയോ പാപം ചെയ്യുകയോ ഇല്ലെന്നല്ല അദ്ദേഹം പറയുന്നത്. മറിച്ച് ആ പഴയ ജീവിതരീതിയോട് നാം മരിച്ചുകഴിഞ്ഞു എന്നാണ് അദ്ദേഹം അർത്ഥമാക്കുന്നത്. അറിയാതെ വീണുപോകുമ്പോൾ അതൊരു അസ്വാഭാവികമായ കാര്യമായി നമുക്ക് അനുഭവപ്പെടുന്നു. അപ്പോൾത്തന്നെ ഒരു ബോധ്യം നമ്മിലുണ്ടാകുകയും ഇതല്ല ഞാൻ എന്ന് സ്വയം പറയുകയും ജീവതത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. അതിനാൽ ഒന്ന് ചിന്തിച്ചുനോക്കൂ, കൃപ എന്നാൽ പ്രവർത്തിക്കുന്നു എന്ന് പറയുവാൻ വേണ്ടി മാത്രം ആ പഴയ ജീവിതരീതിയിൽ ജീവിക്കുവാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ? ഒരിക്കലുമില്ല എന്ന് നാം തന്നെ പറയും.
പ്രാർത്ഥന
പ്രീയ യേശുവേ,
രക്ഷയുടെ സന്തോഷത്തിൽ അന്ത്യം വരെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
