Uncategorized

“വിവേകമതിയായ ഭാര്യ”

വചനം

സദൃശ്യവാക്യം 19 : 14

ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.

നിരീക്ഷണം

ലോകത്തെ മാറ്റിമറിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു പുരുഷന്‍റെയും ജീവിതത്തിൽ നിർണ്ണായകമായ മാറ്റം കൊണ്ടുവരുവാൻ ദൈവത്തിൽ നിന്നുള്ള ആ ഒരൊറ്റ സമ്മാനത്തെക്കുറിച്ച് ഈ ഭാഗത്ത് ജ്ഞാനിയായ ശലോമോൻ പ്രതിപാദിക്കുന്നു, അത് വിവേകവതിയായ ഒരു ഭാര്യയെക്കുറിച്ചാണ്.

പ്രായോഗീകം

ദൈവത്തിൽ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് വിവേകമതിയായ ഭാര്യ. നല്ലെരു കുടുംബം കെട്ടിപ്പടുക്കുന്നതിനും നല്ല ക്രിസ്തീയ കുഞ്ഞുങ്ങളെ വാർത്തെടുക്കുന്നതിനും സുവിശേഷം പ്രചരിപ്പിക്കുന്നതിനും ഓരോ പുരുഷന്‍റെയും ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകികൊണ്ട് അവളുടെ വ്യക്തിപരമായ സ്വപ്നങ്ങളെ പലപ്പോഴും മാറ്റിവച്ചുകൊണ്ട് പ്രവർത്തിക്കുന്ന വ്യക്തിയും ആയിരുക്കും അവൾ. എന്നാൽ അങ്ങനെ സ്വയം പിന്നോട്ട് മാറുന്നതിലൂടെ ദൈവം അവളെ ബഹുമാനിക്കപ്പെടുന്ന ഒരു സ്ഥാനത്തേയ്ക്ക് ഉയർത്തുകയും ചെയ്യും. വിവേകമുള്ള ഒരാൾക്ക് ഭാവിയെക്കുറിച്ച് ജ്ഞാനപൂർണ്ണവും കരുതലുള്ളതുമായ കാഴ്ചപ്പാടുണ്ടാകും. ദൈവത്താൽ നൽകപ്പെട്ട, വിവേകമതിയായ ഭാര്യ കാരണമാണ് ഒരു കുടംബത്തിന് നല്ലെരു ഭാവി ഉണ്ടാകുന്നത്. നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഏതാണ്ട് എന്തുവേണമെങ്കിലും പണം കൊടുത്ത് വാങ്ങാം, എന്നാൽ, എത്ര ശ്രമിച്ചാലും ഒരു നല്ല വിവേകമതിയായ ഭാര്യയെ പണം കൊടുത്ത് വാങ്ങുക അസാധ്യമാണ്. തീർച്ചയായും, വിവേകമാതിയായ ഭാര്യ ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനമാണ്.


പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവത്തിന് അമുല്യമായ സമ്മാനത്തിന് നന്ദി, അപ്രകാരം തുടർന്നും ആയിരിക്കുവാൻ സഹായിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x