Uncategorized

“യേശുവിൽ വിശ്വസിക്കുക, മനുഷ്യരെ സ്നേഹിക്കുക”

വചനം

സദൃശ്യവാക്യം  29 : 25

മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.

നിരീക്ഷണം

ശലോമോൻ ജ്ഞാനി മറ്റുമനുഷ്യരെ സ്നേഹിക്കുവാനും യേശുവിൽ വിശ്വസിക്കുവാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

പ്രായോഗീകം

ആളുകളെ സ്നേഹിക്കുന്നതിനുപകരം അവരെ ഭയപ്പെടുമ്പോൾ കാലക്രമേണ അത് നമുക്ക് തിരിച്ചടിയായി മാറും. മറുവശത്ത്, യേശുവിലാണ് നമ്മുടെ പൂർണ്ണമായ വിശ്വാസമെങ്കിൽ സുരക്ഷിതത്വം എപ്പോഴും നമ്മെ പൊതിഞ്ഞു നിൽക്കും. പൂർണ്ണമായി വിശ്വസിച്ചിരുന്ന  ഒരാൾ നിങ്ങൾക്ക് എതിരായി മാറിയ അനുഭവം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? എന്നാൽ പ്രായമാകുന്തോറും ആരെയാണ് വിശ്വസിക്കേണ്ടത് എന്ന് ഉറപ്പില്ലാത്ത അവസ്ഥിയിൽ ആയിതീരുന്നവരെയും നമുക്ക് കാണുവാൻ കഴിയും. എന്നാൽ ഒരു കാര്യം ഉറപ്പാണ് എനിക്ക് കർത്താവിനെ വിശ്വസിക്കാം! പുറമേ കാണുന്നതുപോലെയല്ലാത്തവരെ ഭയപ്പെടുന്നത് നിരർത്ഥകമാണ്, അതിനുപകരം ആളുകളെ സാനേഹിക്കുക യേശുവിനെ വിശ്വസിക്കുകയും ചെയ്യുക.

പ്രാർത്ഥന

പ്രീയ യേശുവേ,

മറ്റുള്ളവരെ സ്നേഹിക്കുവാനും അങ്ങയിൽ ആശ്രയിക്കുവാനും എനിക്ക് കൃപനൽകുമാറാകേണമേ. ആമേൻ