“അങ്ങയുടെ ദൃഷ്ടി എന്റെമേൽ വയ്ക്കേണമേ”
വചനം
സങ്കീർത്തനം 33 : 18
യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു.
നിരീക്ഷണം
കർത്താവിന്റെ ദൃഷ്ടി എപ്പോഴും നമ്മുടെ മേൽപതിഞ്ഞിരിക്കുവാനുള്ള വ്യവസ്ഥകൾ ഇവിടെ ദാവീദ് രാജാവ് വ്യക്തമാക്കുന്നു. എപ്പോഴും കർത്താവിനെ ഭയപ്പെടുക (ആദരിക്കുക), അവിടുത്തെ സ്നേഹം നമ്മെ താങ്ങി നിർത്തുമെന്ന പ്രത്യാശ ഒരിക്കലും കൈവിടരുത്.
പ്രായോഗീകം
ആരെങ്കിലും ഒരു പ്രശ്നവുമായി നമ്മുടെ അടുക്കൽ വരുമ്പോൾ, നമുക്ക് ആദ്യം ചോദിക്കേണ്ടത് ഇതാണ്, നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്? കർത്താവ് എന്ന് അല്ലൊതെ മറ്റെന്തങ്കിലും ഉത്തരമാണ് അവർ നൽകുന്നതെങ്കിൽ, അവരെ അവിടെത്തന്നെ നിർത്തുക. മറ്റെന്തിനെക്കാളും ഉപരിയായി നാം കർത്താവിനെ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ ദൈവം ആ പ്രശ്നം പരിഹരിക്കുന്നത് വെറും സമയത്തിന്റെ കാര്യമാണ്. നിരന്തരമായ ഉത്കണ്ഠയും ആകുലതയും ഉള്ളവർ, പ്രശ്നപരിഹാരകനായ യേശുവിന്റെ കൈകൾ കെട്ടിയിടുകയാണ് ചയ്യുന്നത്. ഉത്കണ്ഠയ്ക്ക് നമ്മെ ഭരിക്കുവാൻ അവസരം നൽകുമ്പോഴെല്ലാം, യേശു നമ്മുടെ ജീവിത സാഹചര്യത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നു. മറുവശത്ത്, പൂർണ്ണഹൃദയത്തോടെ നാം യേശുവിൽ ആശ്രയിക്കുകയും അവിടുത്തെ സ്നേഹം വിജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുമ്പോൾ, അവിടുത്തെ സ്നേഹം തീർച്ചയായും വിജയിക്കുക തന്നെ ചെയ്യും. ചുരുക്കത്തിൽ കാര്യം ഇതാണ് ദൈവത്തിന്റെ ദൃഷ്ടി എപ്പോഴും നമ്മുടെ മേൽ ഇരിക്കണമെങ്കിൽ നാം എപ്പോഴും ദൈവത്തെ സ്നേഹിക്കുകയും ദൈവപ്രവൃത്തിയിൽ വിശ്വസിക്കുകയും ഉത്കണ്ഠ അകറ്റി ദൈവ വിശ്വാസത്തിൽ ഉറയ്ക്കുയും ചെയ്താൽ ദൈവ ദൃഷ്ടി നമ്മുടെമേൽ എന്നേയ്ക്കും ഇരിക്കും നമുക്ക് ഒന്നിനേയും ഭയക്കേണ്ട കാര്യമില്ല..
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ദൃഷ്ടി എന്റെ മേൽ വച്ച് എന്നെ വഴിനടത്തേണമേ എന്ന് താഴ്മയായ് അങ്ങയോട് അപേക്ഷിക്കുന്നു. ആമേൻ
