Uncategorized

“യേശുവിനെ അനുഗമിക്കുന്നവരോട് ഒരു വാക്ക്”

വചനം

2 തിമൊഥെയൊസ്  2 :  1

എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക.

നിരീക്ഷണം

അപ്പോസ്ഥലനായ പൗലോസ് തിമൊഥെയൊസിനുവേണ്ടി എഴുതിയതാണ് ഈ ലേഖനം. യേശുക്രിസ്തുവിലൂടെ മാത്രം ലഭിക്കുന്ന കൃപയാൽ  “ശക്തിപ്പെടുക” എന്ന് തിമൊഥെയോസിനോട് നിർദ്ദേശിക്കുകയാണ് ഇതിൽ ചെയ്തത്.

പ്രായോഗീകം

പൗലോസിന്റെ പല മിഷനറി യാത്രകളിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ശിഷ്യന്മാരിൽ ഒരാളായിരുന്നു തിമൊഥെയോസ്. അദ്ദേഹം ഒരു യഹൂദൻ അല്ലായിരുന്നു; മറിച്ച്, ഒരു ഗ്രീക്കുകാരനായിരുന്നു. വിജാതീയരായ പുതിയ വിശ്വാസികളെ നേടുന്നതിന് പൗലോസ് ഗ്രാമങ്ങളിൽ യാത്ര ചെയ്തപ്പോൾ തിമൊഥെയോസിന്റെ ഈ പശ്ചാത്തലം അദ്ദേഹത്തെ കൂടുതൽ അനുയോജ്യമായ ഒരു വ്യക്തിയാക്കി മാറ്റി. ശിഷ്യത്വത്തിന്റെ വഴികളെക്കുറിച്ചും നേരിടേണ്ടി വന്നേക്കാവുന്ന കാര്യങ്ങളെക്കുറിച്ചും പൗലോസ് ഈ അധ്യായത്തിലുടനീളം തിമൊഥെയോസിനെ ഉപദേശിക്കുന്നുണ്ട്. എന്നാൽ, “യേശുവിനെ അനുഗമിക്കുന്ന ഓരോ അനുയായിക്കുമുള്ള ഒരു സന്ദേശം” എന്ന നിലയിലാണ് അദ്ദേഹം ഈ അധ്യായം ആരംഭിക്കുന്നത്. “ധൈര്യമുള്ളവരായിരിക്കുക” (അല്ലെങ്കിൽ ശക്തരായിരിക്കുക) എന്ന് അദ്ദേഹം പറഞ്ഞു. തീർച്ചയായും, “ബലഹീനരായിരിക്കുക” എന്നതിന് പകരമായാണ് ഈ ആഹ്വാനം. യേശുവിലുള്ള ദൈവകൃപയുടെ ശക്തിയെ ആശ്രയിച്ചുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. ആകയാൽ യേശുവിന്റെ കൃപയാൽ ബലഹീനരാകാതെ ശക്തരായിരിക്കുക! നിങ്ങൾക്ക് അതിന് കഴിയും!!

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ പൂർണ്ണമായും അങ്ങയുടെ കൃപയിൽ ആശ്രയിക്കുന്നു! എന്റെ കർത്താവിനുവേണ്ടി ശക്തിയോടെ പ്രവർത്തിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x