“നീതിമാന്റെ പ്രതിഫലം”
വചനം
യെശയ്യാ 3 : 10
നീതിമാനെക്കുറിച്ചു: അവന്നു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
നിരീക്ഷണം
യിസ്രായേലിലെ ദൈവത്തിന്റെ പ്രവാചകനായ യെശയ്യാവ് ഈ ഭാഗത്ത് പ്രത്യാശയുടെ ഒരു സന്ദേശം നൽകിയിരിക്കുന്നു. കർത്താവിനോട് വിശ്വസ്ഥത പുലർത്തിയ യിസ്രായേൽ ജനതയോട് അവരുടെ ഭാവി ശോഭനമാണെന്നും ദൈവത്തോടുള്ള വിശ്വസ്ഥതയും നീതിപൂർവ്വമായ ജീവിതവും നിമിത്തം അവർക്ക് നന്മകൾ ലഭിക്കുമെന്നും അറിയിക്കുന്നു.
പ്രായോഗീകം
പ്രിയ സുഹൃത്തേ, നന്മ ചെയ്യുന്നതിൽ നിങ്ങൾ തളർന്നുപോയിട്ടുണ്ടോ? മറ്റുള്ളവരെ നോക്കി, “കർത്താവേ, ഞാനും വിശ്വസ്ഥനായിരുന്നല്ലോ; എനിക്കുള്ള നന്മ എന്താണ് അത് എന്ന് ലഭിക്കും?” എന്ന് നിങ്ങൾ ചോദിച്ചിട്ടുണ്ടോ? ഇന്ന് നിങ്ങളോട് പറയുവാൻ ആഗ്രഹിക്കുന്നത്: “ഈ വചനം നിങ്ങൾക്കുള്ളതാണ്.” നിങ്ങളുടെ പ്രതിഫലം വരാനിരിക്കുന്നതേയുള്ളൂ. കർത്താവ് നിങ്ങളെ മറന്നുപോയെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം; എന്നാൽ നിങ്ങളുടെ വിജയം വരാനിരിക്കുകയാണെന്നും, അത് സംഭവിക്കുമ്പോൾ ദൈവം നിങ്ങളെ മറന്നിട്ടില്ലെന്നും അവിടുത്തെ സമയം ഏറ്റവും ഉചിതമാണെന്നും നിങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നു. കർത്താവിന്റെ വചനത്തിൽ സംശയിക്കരുത്. ദൈവരാജ്യത്തിനായി നിങ്ങളുടെ സമയവും കഴിവുകളും സമ്പത്തുമെല്ലാം നിങ്ങൾ വിനിയോഗിച്ചിട്ടുണ്ട്; ആകയാൽ നിങ്ങളുടെ സൽപ്രവൃത്തികളുടെ ഫലം ആസ്വദിക്കാൻ നിങ്ങൾ ഒരുങ്ങുക, സമയം അടുത്തിരിക്കുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ഈ നല്ല വചനത്തിന് നന്ദി. ഞാൻ സംശയിക്കില്ല; പകരം അങ്ങയുടെ വചനത്തെ മുറുകെപ്പിടിക്കുകയും, ഉത്തരം വന്നുകൊണ്ടിരിക്കുകയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ആമേൻ.
