Uncategorized

“യഥാർത്ഥത്തിൽ, ഭയപ്പെടുന്നത് ആരെ?”

വചനം

സങ്കീർത്തനം  76 :  7

നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നിൽക്കാകുന്നവൻ ആർ?.

നിരീക്ഷണം

പ്രബഞ്ചത്തിൽ ഭയപ്പെടേണ്ട ഒരേയൊരു വ്യക്തി മാത്രമേയുള്ളൂ അത് സർവ്വശക്തനായ ദൈവമാണെന്ന് തിരിച്ചറിയവാൻ അനേകവർഷങ്ങൾ രാജാവായിരുന്ന ദാവീദ് രാജാവിന് കഴിഞ്ഞിരുന്നു എന്ന് ഈ വചനത്തിലൂടെ നമുക്ക് മനസ്സിലാക്കുവാൻ കഴിയും.  

പ്രായോഗീകം

യഥാർത്ഥത്തിൽ നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്? ദാവീദിന്റെ ജീവിതത്തെ പരിശോധിച്ചാൽ മല്ലന്മാരായ മനുഷ്യരെയോ, കരടിയെയോ, സിംഹത്തെയോ അദ്ദേഹം ഭയപ്പെട്ടിരുന്നില്ലെന്ന് ഉറപ്പിച്ചു പറയുവാൻ കഴിയും. ഇരുണ്ട ഗുഹകളിലോ, നക്ഷത്രങ്ങൾക്ക് താഴെ തുറസ്സായ സ്ഥലങ്ങളിലോ ഒറ്റയ്ക്ക് താമസ്സിക്കുന്നതിനുപോലും അദ്ദേഹം ഭയപ്പെട്ടിരുന്നില്ല. എന്നാൽ ദാവീദ് രാജാവ് പൂർണ്ണമായി ഭയപ്പെട്ടിരുന്ന ഒരാളുണ്ടായിരുന്നു, അത് കർത്താവായയേശു ക്രിസ്തു ആയിരുന്നു. ഒരുപക്ഷേ ഈ സന്ദേശം വായിക്കുന്ന നിങ്ങൾക്ക് പലതരം ഭയങ്ങൾ ഉണ്ടാകാം എന്നാൽ ആ ഭയങ്ങളെല്ലാം ചേർത്ത് ഒരേയൊരു ഭയമാക്കി (ദൈവഭയം) മാറ്റിയാൽ, നിങ്ങൾക്ക് പിന്നീട് ഒരിക്കലും ഭയപ്പെടേണ്ടി വരില്ല. അതിനാൽ നിങ്ങളുടെ എല്ലാ പ്രത്യാശയും, ആഗ്രഹവും അഭിലാഷവും, ജീവിത്തിലെ ഭയവും യേശുവിൽ സമർപ്പിക്കുക. അതിനുശേഷം, ചോദിക്കുക, ആരെയാണ് ഞാൻ ഭയക്കുന്നത്?

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ സ്നേഹിക്കുന്നതും, ആശ്രയിക്കുന്നതും, വിശ്വസിക്കുന്നതും, ഒപ്പം ഭയപ്പെടുന്നതും അങ്ങയെ മാത്രമാണ്. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x