Uncategorized

“നിങ്ങളുടെ ശക്തിയും ബലവുമാര്?”

വചനം

യെശയ്യാ  40 :  29

അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.

നിരീക്ഷണം

നിങ്ങൾ ഇന്ന് വളരെ ദുഃഖിതരായിരിക്കുന്നുവെങ്കിൽ ആശ്വാസം പകരുന്നതിനുള്ള സമയമാണിത്. നമ്മുടെ മഹാനായ ദൈവം ക്ഷീണിച്ചവർക്ക് ശക്തിയും ബലഹീനർക്ക് ബലവും നൽകുന്നു എന്ന് യെശയ്യാ പ്രവാചകൻ അരുളിചെയ്തിരിക്കുന്നു.

പ്രായോഗീകം

ചിലരെക്കുറിച്ച് നാം ചിന്തിക്കുമ്പോൾ, മിക്കപ്പോഴും അവർ അനുഗ്രഹത്തിന്റെയും ദൈവകൃപയുടെയും നടുവിലാണ് ജീവിക്കുന്നതെന്ന് നമുക്ക് തോന്നാം. എന്നാൽ അവർക്ക് ഇടയ്ക്കിടെ ചെറിയ വേദനകളും അസ്വസ്ഥതകളും ഉണ്ടാകാറുണ്ടെങ്കിലും, അവർ ഇതിനെയെല്ലാം നേരിടാനാകും എന്നൊരു ആത്മവിശ്വാസം അവർക്ക് ഉണ്ടായിരിക്കും. അവർക്കും അവരുടെ ശക്തിയും ഊർജ്ജവും എല്ലാം പൂർണ്ണമായും നഷ്ടപ്പെട്ടതുപോലെ തോന്നുന്ന ചല നിമിഷങ്ങളുമുണ്ടാകാം. കർത്താവേ, എന്റെ  ജീവിതകാലം മുഴുവൻ ഇങ്ങനെയായിരിക്കുമോ? എന്നും ചിന്തിക്കുന്ന സമയവും വരും എങ്കിലും അവർക്ക് പുതുശക്തിയും ഊർജ്ജവും നൽകുവാൻ കർത്താവ് എപ്പോഴും അവരോട് കൂടെയുണ്ട് എന്നത് അവർക്ക് ആശ്വാസം ആണ്. ഇന്ന് യേശുവിന് പൂർണ്ണഹൃദയത്തോടെ സ്തുതിക്കുകയും ദൈവം മാത്രം നമ്മുടെ ശക്തിയും ബലവുമെന്നും, എപ്പോഴും ദൈവം കൂടെയുണ്ടാകുമെന്നും നാം എപ്പോഴും ഓർക്കണം, അപ്പോൾ നാം ക്ഷീണിക്കുമ്പോൾ നമുക്ക് ശക്തിയും ബലവും നൽകി ശക്തീകരിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഏറ്റവും നിരാശയുടെയും കഷ്ടതയുടെയും നിമിഷങ്ങളിൽ എനിക്ക് പുതുബലവും ശക്തിയും നൽകുവാൻ അങ്ങ് എന്നോടുകൂടെ എപ്പോഴും ഉണ്ടാകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x