“കൃപാവരങ്ങൾ എന്തിന്?”
വചനം
1 പത്രോസ് 4 : 10
ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.
നിരീക്ഷണം
ദൈവം നമുക്ക് നൽകിയ കൃപാവരങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന കാര്യത്തിൽ യേശുവിനെ അനുഗമിക്കുന്നവരോട് അപ്പോസ്ഥലനായ പത്രോസ് വളരെ വ്യക്തമായി അരുളി ചെയ്യുന്നത്, മറ്റുള്ളവരെ സേവിക്കുന്നതിനായി നാം കൃപാവരങ്ങളെ ഉപയോഗിക്കണം എന്നാണ്.
പ്രായോഗീകം
ദൈവം നമുക്ക് നൽകിയ ഏതൊരു കൃപാവരവും മറ്റുള്ളവർക്ക് പ്രയോചനപ്പെടുന്നതിനായിരിക്കണം ഉപയോഗിക്കേണ്ടത് എന്ന് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. ദൈവം നൽകിയ ആ കൃപാവരങ്ങൾ നമ്മുടെ സ്വാർത്ഥ ലക്ഷ്യങ്ങൾക്കുവേണ്ടി പാഴാക്കി കളയുക എന്നത് ഏറ്റവും മോശമായ കാര്യമാണ്. നമുക്ക് ലഭിച്ച കൃപാവരങ്ങൾ മറ്റുള്ളവരിലേയക്ക് പകർന്നു നൽകുമ്പോൾ, ദൈവത്തിന്റെ അനുഗ്രഹങ്ങൾ വീണ്ടും നമ്മിലേക്ക് ഒഴുകിയെത്തും എന്നതാണ് സത്യം. ദൈവാനുഗ്രഹങ്ങൾ തടഞ്ഞുനിർത്തുന്ന ഒരു അണക്കെട്ടാകുന്നതിനേക്കാൾ, അവ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഒരു ചാലകമാകാനാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. മറ്റുള്ളവരെ സേവിക്കുക എന്നത് നമ്മുടെ കടമായാണ്. ആകയാൽ ലഭിച്ച കൃപാവരങ്ങളെ പൊതു പ്രയോചനത്തിനായി വ്യാപാരം ചെയ്യുവാൻ നമുക്ക് കഴിയണം.
പ്രാർത്ഥന
പ്രീയ യേശുവേ,
മുൻപിൽ നിന്ന് മറ്റുള്ളവരെ നയിച്ചുകൊണ്ട് സേവനം ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
