Uncategorized

“മോശയും യേശുക്രിസ്തുവും”

വചനം

യോഹന്നാൽ  1 :  17

ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.

നിരീക്ഷണം

മോശ നമുക്ക് ന്യായപ്രമാണം നൽകി എന്നാൽ യേശു ക്രിസ്തു നമുക്ക് കൃപയും സത്യവും നൽകുന്നു എന്ന് പറയുമ്പോൾ, സ്നാപകയോഹന്നാൽ പറഞ്ഞവാക്കുകൾ പ്രീയ ശിഷ്യനായ യോഹന്നാൻ ഓർക്കുന്നുഎന്നതാണ് സത്യം.  

പ്രായോഗീകം

മനുഷ്യ ചരിത്രത്തിലെ ഏറ്റവും മഹത്തായ രണ്ട്  നേതാക്കളെ ഒരേ വാചനത്തിൽ ഇവിടെ പരാമർശിച്ചിരിക്കുന്നു.  യേശു അവരെക്കാൾ ശ്രേഷ്ഠനാണെന്നാണ് എബ്രായ ലേഖനകർത്താവ് നമ്മോട് പറയുന്നത്. എന്നാൽ നിയമവ്യവസ്ഥ നമുക്ക് നൽകിയത് മോശ എന്ന പ്രവാചകനാണ് എന്ന വസ്തുതയ്ക്ക് യാതൊരു മാറ്റവും വരുത്തുന്നില്ല. നിയമവും ക്രമവും ഇല്ലാതെ ഒരു സമൂഹത്തിന് ദീർഘകാലം വിജയിക്കുവാൻ കഴിയുകയില്ല. എന്നാൽ ആദി മുതൽക്കേ മനുഷ്യർക്ക് നിയമം പലിക്കുന്നതിൽ പരാജയം സംഭവിച്ചിട്ടുണ്ട് എന്ന് നമുക്ക് അറിയാം. ഭാഗ്യവശാൽ, കൃപയും സത്യവും നൽകുവാനായി യേശു കടന്നുവന്നു. സത്യം നിയമത്തിന് പിന്നിലുള്ള ഉദ്ദേശ്യം നമുക്ക് വെളിപ്പെടുത്തിത്തരുന്നു കൃപയാകട്ടെ തെറ്റിൽ വീണുപോയാൽ നമുക്ക് മറ്റൊരു അവസരവും നൽകുന്നു. യഥാർത്ഥത്തിൽ നമുക്ക് ഇതിൽ ഒന്ന് മാത്രം പോരാ നമുക്ക് മോശയും യേശുവും ആവശ്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

കൃപയും സത്യവും മനസ്സിലാക്കി നിയമ പരാമയി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x