Uncategorized

“യേശുവോട് നിങ്ങളുടെ ഹൃദയം തുറക്കുക”

വചനം

സങ്കീർത്തനം  62 :  8

ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു.

നിരീക്ഷണം

മഹത്തായ തന്റെ ദൈവത്തോടുള്ള ആരാധായിൽ, ദാവീദ് രാജാവ് തന്റെ ദൈവത്തിന് മുമ്പിൽ സ്വന്തം ഹൃദയം തുറക്കുന്നു. അതുപോലെ കർത്താവിന്റെ സന്നിധിയിൽ നമ്മുടെ ഹൃദയം പകരുവാൻ നമ്മോട് ആവശ്യപ്പെടുന്നു കാരണം ദൈവമാണ് നമ്മുടെ സങ്കേതം.

പ്രായോഗീകം

ജീവിതത്തിലെ പ്രതിന്ധികളിൽപ്പെട്ട് നട്ടം തിരിയുന്ന ഒരു വ്യക്തിയെയോ ചെറിയൊരു കൂട്ടത്തെയോ നാം കണ്ടിട്ടില്ലേ? അവരുടെ സാഹചര്യം മനസ്സിലാക്കി അവർക്ക് എന്താണ് വേണ്ടതെന്ന് നിങ്ങൾക്ക് ബോധ്യമുണ്ടെങ്കിലും, അവരുമായി ഒരേ ചിന്താഗതിയിലോ, ആശയവിനിമയത്തിലോ എത്താൻ നമുക്ക് കഴിയാതെ വന്നേക്കാം. അതുകൊണ്ട് സ്വന്തം സുഹൃത്തുക്കളോടും കുടുംബാഗങ്ങളോടും പറയാനുള്ള ആ കാര്യം അവരോട് പറയാൻ നാം മടിക്കുന്നു, കാര്യം ഇതാണ് നിങ്ങളുടെ ഹൃദയം യേശുവിനായി തുറന്നുകൊടുക്കുക. ഹൃദയം തുറക്കുക എന്നതിനർത്ഥം, ഉള്ളിലെ ഏറ്റവും ആഴമേറിയ ഉത്കണ്ഠകളും ഭാരങ്ങളും പൂർണ്ണമായും പുറത്തുകളയുക എന്നതാണ്. ദൈവഹിതത്തിനനുസരിച്ച് ജീവിച്ച ദാവീദ് എന്ന മനുഷ്യൻ, താൻ മറ്റുള്ളവരോട് ചെയ്യുവാൻ ആവശ്യപ്പെട്ട കാര്യങ്ങൾ പലപ്പോഴും സ്വയം ചെയ്തിട്ടുണ്ട്, കാരണം, അത് ഫലപ്രദമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ ലോകത്തിൽ നമ്മുടെ എല്ലാ ഉത്കണ്ഠകളും പൂർണ്ണമായി തുറന്നു സുരക്ഷിതരായി പറയുവാൻ കഴിയുന്ന ഒരേയൊരു വ്യക്തിമാത്രമേയുള്ളൂ, അവിടുത്തെ നാമം യോശു എന്നാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ മുമ്പാകെ എന്റെ ഹൃദയം തുറന്ന് എന്റെ അവസ്ഥകളെ പറയുന്നതാണ് എനിക്ക് മുന്നോട്ട് പോകുവാനുള്ളകരുത്ത് നൽകുന്നത്. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x