“കൊമ്പിനോട് ചേർന്ന് ഫലം കായ്ക്കുക”
വചനം
യോഹന്നാൻ 15 : 5
ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്വാൻ കഴികയില്ല.
നിരീക്ഷണം
എല്ലാവിധ ഫലപുഷ്ടിക്കും ഒരു ശക്തി സ്രോതസ്സ് ആവശ്യമാണെന്ന് ഈ വേദഭാഗത്ത് യേശു തന്റെ ശിഷ്യന്മാരോട് അരുളിചെയ്യുന്നു. മുന്തിരിവള്ളിയെ അലങ്കരിക്കുന്ന ശാഖകൾ കാഴ്ചയ്ക്ക് മനോഹരമാണെന്നത് സത്യം തന്നെ, എന്നാൽ, വള്ളിയിൽ നിന്ന് വേർപെട്ട ഒരു ശാഖയ്ക്ക് തനിയെ ഫലം പുറപ്പെടുവിക്കാനാവില്ല, അത് ഉടൻ തന്നെ വാടി ഉണങ്ങി നശിച്ചുപോകും. മുന്തിരിവള്ളിയോട് ബന്ധപ്പെട്ടിരിക്കുമ്പോൾ മാത്രമേ ശാഖയ്ക്ക് ജീവനും, സൗന്ദര്യവും, ഫലസമൃദ്ധിയും ഉണ്ടാകുകയുള്ളൂ. യേശു പറഞ്ഞു, ഞാനാണ് നിങ്ങളുടെ ശക്തിസ്രോതസ്സ്. എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും തന്നെ ചെയ്യുവാൻ സാധ്യമല്ല.
പ്രായോഗീകം
നാം ഓരോരുത്തരിലും പ്രത്യേക കൃപാവരങ്ങൾ ഉണ്ട്. യേശുവുമായി നാം എത്രത്തോളം അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവോ, അത്രത്തോളം ആ കൃപാവരം കൂടുതൽ പ്രകടവും ശോഭയുള്ളതുമായിത്തീരും. മറ്റുള്ളവർ ആ കൃപാവരത്തിലേയ്ക്ക് ആകർഷിക്കപ്പെടുന്നു, എന്നാൽ പലപ്പോഴും അതിനുള്ള കാരണം അവർക്ക് മനസ്സിലാകുന്നില്ല. ഇതിന്റെ രഹസ്യം നാം ആരിൽ ആശ്രയിക്കുന്നു എന്നതിലാണ് അടങ്ങിയിരിക്കുന്നത്. ആ ഉറവിടത്തിൽ നിന്ന് നമ്മൾ വേർപെട്ടാൽ, നമ്മുടെ കൃപാവരം മങ്ങിപ്പോകും. മാത്രമല്ല, എന്തോ കാര്യമായ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് മറ്റുള്ളവർക്ക് പെട്ടെന്ന് തിരിച്ചറിയുവാൻ കഴിയും വിധം നാം ആയിത്തീരും. ഉണങ്ങിയ ഒരു കൊമ്പിൽ ഉണങ്ങിയ ഇലകൾ ഒട്ടിച്ച് അവയിൽ പച്ചനിറം പൂശിക്കൊണ്ടിരിക്കുക എന്നത് പ്രയാസകരമായ ഒരു കാര്യമാണ്. മുന്തിരിവള്ളിയിൽ നിന്ന് വേർപെട്ടാൽ ആ കൊമ്പിന് യാതൊരു അർത്ഥവുമില്ല. എന്തെങ്കിലുമൊക്കെ ആയിത്തീരണമെങ്കിൽ, ഉണങ്ങിയ കൊമ്പിനെപോലെയുള്ള നാം യേശു എന്ന യഥാർത്ഥ മുന്തിരിവള്ളിയുമായി ബന്ധിക്കപ്പെടണം. കാരണം യേശുവിനെക്കൂടാതെ നമുക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിത്തിലെ എല്ലാം അനുഗ്രഹങ്ങളും ജീവന്റെ ഉറവായ യേശുവുമായ ബന്ധത്തിൽ നിന്നാണ് ലഭിക്കുന്നത്. അങ്ങയുടെ ബന്ധം കൂടാതെ എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല, അതിൽ നിലനിൽക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ
