“സ്തോത്ര യാഗാർപ്പണം”
വചനം
സങ്കീർത്തനം 96 : 8
യഹോവെക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിൻ; തിരുമുൽകാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
നിരീക്ഷണം
സർവ്വശക്തനായ ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാളായിരുന്നില്ലെങ്കിൽ ദാവീദ് രാജാവിന് യാതൊരു പ്രശക്തിയും ഉണ്ടാകുമായിരുന്നില്ല. തീർച്ചയായും അദ്ദേഹം നേതാക്കന്മാരുടെ നേതാവും, യോദ്ധാവും, കവിയും, സംഗീതജ്ഞനും കുടുംബനാഥനുമായിരുന്നു. എന്നാൽ അതിനെല്ലാമുപരി, അദ്ദേഹം ദൈവത്തെ സ്തുക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാളായിരുന്നു. തന്റെ സ്ഥാനം എന്താണെന്നും അത് ദൈവത്തിന്റെ സ്ഥാനമല്ലെന്നും ദാവീദിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു, ദൈവത്തെ സ്തുക്കുവാൻ ദൈവാലയത്തിലേയ്ക്ക് വരമ്പോൾ ഒരു വഴിപാട് കൊണ്ടുവരിക. നമ്മുടെ സമൂഹത്തിൽ ഇന്ന് സാധാരണയായി വഴിപാട് എന്നത് പ്രാവോ, കുഞ്ഞാടോ, കാളയോ അല്ല, പക്ഷേ, പണമാണ്. നമ്മുടെ സമ്പത്ത് കൊണ്ടും ദൈവത്തെ സ്തുതിക്കുക.
പ്രായോഗീകം
ദൈവാലയത്തിന് വേണ്ടത് എന്റെ സമ്പത്ത് മാത്രമാണെന്ന് പറഞ്ഞ് ദൈവസഭയെ നിരന്തരം കുറ്റപ്പെടുത്തുന്നവരെ നമുക്ക് കാണുവാൻ കഴിയും. സ്തുതിയുടെയും ആരാധനയുടെയും മൂല്യം മനസ്സിലാക്കാത്തവരാണ് അങ്ങനെ പറയുന്നത്. പണം ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ചിലവഴിക്കാവൂ എന്ന് വിശ്വസിക്കുന്നവരാണിവർ, ഉദാഹരണത്തിന് തുണിക്കടകൾ, പലചരക്കുകടകൾ എന്നിവിടങ്ങളിലും, സ്വന്തംകര്യങ്ങൾക്കുവേണ്ടി മാത്രവുമാണ്. ചുരുക്കി പറഞ്ഞാൽ എല്ലാം ഞാൻ എന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നെ സന്തോഷിപ്പിക്കുക, എന്റെ ആനന്ദം വർദ്ധിപ്പിക്കുക, എന്റെ പ്രതിശ്ചായ മെച്ചപ്പെടുത്തുക, അങ്ങനെ ഞാൻ തന്നെ പ്രധാനം എന്ന് വെളിപ്പെടുത്തുവാൻ വേണ്ടി മാത്രം പണം ചിലവഴിക്കുക. എന്നാൽ ഇതേ ആളുകൾ ദൈവസഭയ്ക്ക് പണം നൽകുന്നതിനെ അനുകൂലിക്കുന്നില്ല. എന്നാൽ ജീവിച്ചിരുന്നവരിൽ വച്ച് ഏറ്റവും മഹാനായ ദാവീദ് രാജാവ്, സത്യദൈവത്തെ ആരാധിക്കുന്നതിനോടൊപ്പം, ദൈവാലയത്തിൽ സമർപ്പിക്കേണ്ട യാഗം അർപ്പിക്കാതെ ഒരിക്കലും യഹോവയുടെ ആലയത്തിൽ പ്രവേശിച്ചിരുന്നില്ല. തന്റെ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. അത് ദൈവത്തിന്റെ സ്ഥാനം ആയിരുന്നില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എനിക്ക് നൽകിയതെല്ലാം യഥാർത്ഥത്തിൽ അങ്ങയുടേതാണ്. അങ്ങാണ് എന്റെ ഉറവിടം. ഇന്ന് ഞാൻ സ്തുതികളാലും, സ്തോത്രത്താലും, എന്റെ സമ്പത്തിനാലും അങ്ങയെ ആരാധിക്കുന്നു. ആമേൻ
