Uncategorized

“ദൈവം അതിശക്തിമാനാണ്”

വചനം

സങ്കീർത്തനം 93 :  4

സമുദ്രത്തിലെ വൻ തിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.

നിരീക്ഷണം

ഒരിക്കൽ സ്വന്തം കൈകൊണ്ട് സിംഹത്തെയും കരടിയെയും വലിച്ച് കീറിക്കളഞ്ഞവനും, കവണയും കല്ലും ഉപയോഗിച്ച് പത്തടി ഉയരമുള്ള ഭീമനെ വീഴ്ത്തിയവനുമായ യിസ്രായേൽ രാജാവ് ആയ ദാവീദ്, ദൈവത്തിന്റെ യഥാർത്ഥ ശക്തി എന്താണെന്ന് വിവരിക്കുന്നു. സമുദ്രത്തിലെ ശക്തമായ തിരമാലകളെപ്പോലുള്ള ഭൗതീകമായ ഘടകങ്ങളെ ഉദാഹരണമായി ഉപയോഗിച്ചുകൊണ്ട് അദ്ദേഹം പറയുന്നത്, അവയെക്കാളോ അല്ലെങ്കിൽ നമുക്ക് സങ്കൽപ്പിക്കുവാൻ കഴിയുന്ന മറ്റെന്തിനേക്കാളുമോ ഉപരിയായി ദൈവം അതിശക്തനാണ്. യഹോവ അത്യന്തം ശക്തിമാനാണ്.

പ്രായോഗീകം

നിങ്ങൾക്കെതിരേ എന്തുതരം ശത്രുവാണ് വരുന്നത്? ശക്തനായ ആക്രമണകാരി നിങ്ങളുടെ മേൽ എന്ത് പ്രക്ഷുബ്ധമാണ് വരുത്തിവെച്ചിരിക്കുന്നത്? ഈ ശക്തി നിങ്ങളുടെ ദൈവത്തേക്കാൾ വലിയവനാണെന്ന് ചിന്തിക്കുവാൻ നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്? ഈ ശക്തമായ ശക്തി നിങ്ങൾക്ക് എന്തെങ്കിലും സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ? നമ്മുടെ ദൈവം അവനേക്കാൾ അതിശക്തനാണ്. പുറത്തുകടക്കുവാൻ ഒരു വഴിയും കാണാത്ത ഏതെങ്കിലും നിയമനനടപടി നിങ്ങൾ നേരിടുന്നുണ്ടോ? ദൈവം അതിലുമരി ശക്തനാണ്. നിങ്ങളുടെ മക്കളെയും വീടിനെയും വ്യാപാരത്തേയും നിങ്ങൾക്ക് നഷ്ടപ്പെടുമെന്ന് കോടതി വിധിച്ചുട്ടുണ്ടോ? കോടതി വ്യവസ്ഥിതിയേക്കാൾ നമ്മുടെ ദൈവം ശക്തനാണ്. ഇന്ന് നമുക്ക് നമ്മുടെ കണ്ണുകൾ ദൈവത്തിങ്കലേയക്ക് ഉയർത്താം. അവിടുന്ന് ശക്തനാണ് നമ്മെ നയിക്കുവാൻ എന്ന് വിശ്വസിക്കുക. വാസ്തവത്തിൽ നമ്മുടെ ദൈവം അതിശക്തിമാനാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

വീണ്ടും വലിയൊരു വെല്ലുവിളിയെയാണ് ഞാൻ നേരിടുന്നത്, എന്നാൽ, അങ്ങേയക്ക് അറിയാവുന്നതുപോലെ എനിക്ക് ഒട്ടും ഭയമില്ല. വാസ്തവത്തിൽ, അങ്ങ് എനിക്കായി കാര്യങ്ങൾ അനകൂലമായി ക്രമീകരിക്കും. അങ്ങ് മഹോന്നതനായവനും സർവ്വശക്തനുമയ ദൈവമെന്ന് ഞാൻ ഉറച്ച് വിശ്വിക്കുന്നു.  ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x