Uncategorized

“ഒരിക്കലും തെറ്റ് പറ്റാത്തവൻ”

വചനം

യോഹന്നാൻ 21 :  7

യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോടു: അതു കർത്താവു ആകുന്നു എന്നു പറഞ്ഞു.

നിരീക്ഷണം

യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം ശിഷ്യന്മാർ നടത്തിയ ഒരു മത്സ്യബന്ധന യാത്രയെക്കുറിച്ച് പ്രീയ ശിഷ്യനായ യോഹന്നാൻ രേഖപ്പെടുത്തിയ ഒരു വിവരണമാണിത്. യേശു തന്റെ ശിശ്രൂഷാ ജീവിതം ആരംഭിച്ച കാലത്ത്, ഒരിക്കൽ ശിഷ്യന്മാർ രാത്രി മുഴുവൻ മീൻ പിടിക്കാൻ ശ്രമിച്ചിട്ടും ഒന്നും ലഭിച്ചിരുന്നില്ല. പിന്നേറ്റ് രാവിലെ, അവരുടെ പടകിൽ കയറി യേശു ജനങ്ങളെ ഉപദേശിച്ചതിനുശേഷം, അവരോട് ആഴക്കടലിലേക്ക് വലയിറക്കുവാൻ ആവശ്യപ്പെട്ടു. അന്ന് പത്രോസ് തർക്കിച്ചെങ്കിലും ഒടുവിൽ ലഭിച്ച വലിയ മീൻപിടിത്തത്തിൽ അവരുടെ വലകൾ കീറുമാറായി. അപ്പോൾ പത്രോസ് തന്റെ അവിശ്വാസത്തെക്കുറിച്ച് അനുതപിച്ചു. ഇപ്പോൾ, മൂന്നരവർഷത്തെ അത്ഭുത പ്രവൃത്തികൾക്കും യേശുവിന്റെ മരണത്തിൽ നിന്നുള്ള പുനരുത്ഥാനത്തിനും ശേഷം, രാത്രിമുഴുവൻ അദ്ധ്വാനിച്ചിട്ടും മീൻ ഒന്നും ലഭിക്കാതെ വിഷമിച്ചിരുന്ന ശിഷ്യന്മാരോട്, കരയിൽ നിന്നുകൊണ്ട് യേശു വിളിച്ചു പറഞ്ഞു, കൂട്ടുകാരേ, വലകൾ മറുവശത്തേക്ക് എറിയുക ഇത്തവണ അവർ തർക്കിക്കാതെ തന്നെ അങ്ങനെ ചെയ്തു. അപ്പോൾ ലഭിച്ച മീനുകളുടെ അളവ് എത്ര വലുതായിരുന്നെന്നാൽ, അവർക്ക് വലകൾ വള്ളത്തിലേയ്ക്ക് വലിച്ചുകയറ്റുവാൻ പോലും സാധിക്കാത്തത്ര മീൻ ലഭിച്ചു. അപ്പോൾ യോഹന്നാൽ പത്രോസിനെ നോക്കി പറഞ്ഞത് “അത് യേശുവാണ്”!

പ്രായോഗീകം

ഇനി നിങ്ങളുടെ ജീവിത്തിൽ അസാധാരണമായ എന്തെങ്കിലും സംഭവങ്ങളെക്കുറിച്ച് ഓർമ്മ വരുന്നുണ്ടോ? അസാധാരണമായ എന്തെങ്കിലും സംഭവിച്ചപ്പോൾ നിങ്ങൾ നിന്നു ചിന്തിച്ചിട്ടുണ്ടാകും, “ഇത് യേശുവാണ്” എന്ന്. അതൊരു യാദൃശ്ചീകതയായിരുന്നില്ല, അതൊരു ഭാഗ്യമോ അവസരമോ മാത്രമായിരുന്നില്ല, അല്ല, അത് യേശു തന്നെയായിരുന്നു. സത്യസന്ധമായി ചിന്തിച്ചാൽ, മിക്കപ്പോഴും .. നമ്മുടെ ജീവിത്തിൽ സംഭവിച്ചതെല്ലാം ഓർക്കുമ്പോൾ അത് യേശുവായിരുന്നു എന്ന് തിരിച്ചറിയാതിരിക്കുവാൻ കഴിയുകയില്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

പ്രതിസന്ധിഘട്ടങ്ങളിലെല്ലാം എനിക്കായി ഒരു വഴി തുറന്നുതന്നത് അങ്ങാണെന്ന് സമ്മതിക്കുന്നു. ഞാൻ ഇന്ന് ആയിരിക്കുന്നിടത്ത് എത്തിയതിന് കാരണം…എന്റെ പ്രീയ യേശുവാണ്. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x