“ക്രിസ്തുവിൽ നാം ആരെന്ന് അറിയുക”
വചനം
യിരമ്യാവ് 26 : 14
ഞാനോ ഇതാ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്കു ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊൾവിൻ.
നിരീക്ഷണം
യഹൂദയ്ക്ക് നാശവും വിനാശവും സംഭവിക്കുമെന്ന് പ്രവാചകനായ യിരമ്യാവ് പ്രവചിച്ചപ്പോൾ, അവിടുത്തെ പ്രമാണികളും മൂപ്പന്മാരും ദൈവാലയത്തിൽ ഒത്തുകൂടി ഇങ്ങനെ തീരുമാനിച്ചു, ഈ പ്രവചനത്തിന്റെ പേരിൽ നാം യിരമ്യാവിനെ വധിക്കണം. ദൈവം തന്നോട് കൽപ്പിച്ചകാര്യങ്ങൾ മാത്രമാണ് താൻ ചെയ്തതെന്നും, തന്നെ കൊന്നാൽ അവർ നിരപരാധിയുടെ രക്തം ചിന്തുകയാണുണ്ടാവുകയെന്നും യിരമ്യാവ് മറുപടി പറഞ്ഞു. എങ്കിലും നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തുകൊള്ളുക എന്നും അദ്ദേഹം അവരോട് പറഞ്ഞു. ഒടുവിൽ അവർ തങ്ങളുടെ തീരുമാനം മാറ്റി.
പ്രായോഗീകം
ശരിയായ പക്ഷത്തു നിൽക്കുന്ന ഒരാൾ യഥാർത്ഥത്തിൽ കുറ്റക്കാരായവരുമായി മുഖാമുഖം വരുമ്പോൾ, ഏറ്റവും പ്രക്ഷുബ്ധമായ സാഹചര്യങ്ങളിൽപോലും ദൈവം ആ വ്യക്തിക്ക് അചഞ്ചലമായ ഒരു സമാധാനം നൽകുന്നു. യിരമ്യാവിന്റെ പ്രവാചകന്റെ കാര്യത്തിൽ, ഒരു വശത്ത് ഒരാൾ മാത്രവും മറുവശത്ത് രോഷാകുലരായ ഒരു ജനക്കൂട്ടവും ആയിരുന്നു ഉണ്ടായിരുന്നത്. ഇത് പരിചിതമായി തോന്നുന്നുണ്ടോ? നീതി നലനിൽക്കുന്നത് പലപ്പോഴും ഇങ്ങനെയൊക്കെയാണ്. മരണ ഭീഷണി നിറഞ്ഞ ആ സന്ദർഭത്തിലും യിരമ്യാപ്രവാചകൻ അചഞ്ചലമായ സമാധാനം പ്രകടിപ്പിച്ചു, കാരണം, യേശുവിൽ താൻ ആരാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരു പക്ഷേ, ഇപ്പോൾ നിങ്ങൾ രോഷാകുലരായ ഒരു ജനക്കൂട്ടത്തെ നേരിടുന്നുണ്ടാകില്ല, എങ്കിലും, അത് തരത്തിലുള്ള പ്രതിസന്ധിയായാലും, ഒരു കാര്യം ഓർക്കുക…യേശുവിൽ നിങ്ങൾ ആരാണെന്ന് അറിഞ്ഞിരിക്കണം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിതത്തിൽ എനിക്ക് ശാന്തവും സുസ്ഥിരവുമായ സമാധാനം നൽകിയതിന് നന്ദി. ഞാൻ ക്രിസ്തുവിൽ ആരെന്ന ബോധ്യം ഉണ്ട് അതിൽ ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
