“ദൈവമേ, ദയവായി”
വചനം
സങ്കീർത്തനം 67 : 1
ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ; അവൻ തന്റെ മുഖത്തെ നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ.
നിരീക്ഷണം
സങ്കീർത്തനക്കാരൻ പ്രത്യാശിക്കുകയും, പ്രാർത്ഥിക്കുകയും, വിശ്വസിക്കുകയും ഏറ്റുപറയുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നത്. ദൈവമേ, ഞങ്ങളോട് കരുണ കാണിക്കേണമേ, ഞങ്ങളോട്, കരുണ കാണിക്കേണമേ, ഞങ്ങളെ അനുഗ്രഹിക്കേണമേ. അവിടുത്തെ മുഖത്തെ ഞങ്ങളുടെ മുഖങ്ങളിലൂടെ പ്രകാശിപ്പിക്കേണമേ, ദൈവമേ എന്നാണ്.
പ്രായോഗീകം
തീവ്രമായ ഒരു അപേക്ഷ അവതരിപ്പിക്കുമ്പോഴും, പുറമെ ശാന്തവും സംയമനമുള്ളതുമായ ഒരു ഭാവം നിലനിർത്താൻ ചിലപ്പോൾ സാധിച്ചേക്കാം. ഈ സങ്കീർത്തനം രചിച്ച വ്യക്തി ചെയ്യുന്നത് കൃത്യമായി അതുതന്നെയാണ്. ഇതൊരു മനോഹരമായ പ്രാർത്ഥനയാണ്. ഞായറാഴ്ചകളിലെ ആരാധനകൾക്ക് ശേഷം സഭാംഗങ്ങളെ അനുഗ്രഹിക്കുന്നതിനായി നാം പലപ്പോഴും ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക…ഇതൊരു തീവ്രമായ അപേക്ഷയാണ്, ദൈവത്തിന്റെ കൃപയും ദയയും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ദൈവത്തിന്റെ സിംഹാസനത്തിൽ നിന്ന് അനുഗ്രഹങ്ങളൊന്നും ഭൂമിയൽ എത്താത്ത ഒരു ജീവിത്തെക്കുറിച്ച് ആലോചിനോക്കൂ. അതിലുപരിയായി, ദൈവത്തിന്റെ മുഖപ്രകാശത്തിന്റെ മഹത്വം നമ്മുടെ ജീവിതത്തിലോ ഈ ലോകത്തോ പ്രകാശിക്കാത്ത ഒരു അവസ്ഥയെക്കുറിച്ച് ചിന്തിക്കൂ. ഇതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചാൽ, ഈ സങ്കീർത്തന കർത്താവ് ചെയ്തുതന്നെ നാമും ചെയ്യും. പുറമേ നിങ്ങൾ പരമാവധി ശാന്തത പാലിക്കാൻ ശ്രമച്ചേക്കാം, എന്നാൽ നിങ്ങളുടെ പ്രാർത്ഥനകൾക്കും അനുഗ്രഹ വചനങ്ങൾക്കും ഉള്ളിൽ ഒരു തീവ്രമായ നിലവിളി ഉണ്ടാകും…ദൈവമേ അങ്ങയുടെ സഹായം അരുളണമേ.
പ്രാർത്ഥന
പ്രീയ യേശുവേ,
ഇന്ന് ഒരിക്കൽകൂടി അങ്ങയുടെ കൃപയ്ക്കും അനുഗ്രഹത്തിനുമായി ഞാൻ അതിയായി ആഗ്രഹിക്കുന്നു. എനിക്കും അങ്ങയോട് അപേക്ഷിക്കുവാനുള്ളത് ദൈവമേ ദയവുണ്ടാകണമേ. ആമേൻ.
