Uncategorized

“മതിലുകളില്ലാത്ത വിശാല സ്ഥലം”

വചനം

സങ്കീർത്തനം 118 :  5

ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.

നിരീക്ഷണം

യിസ്രായേൽ ചരിത്രത്തിലെ ഏറ്റവും മഹാനായ ദാവീദ് രാജാവിന്, തന്റെ ജീവിതം ക്രമേണ തന്നെ വരിഞ്ഞുമുക്കുന്നതായി അനുഭവപ്പെട്ടുവെന്ന് വ്യക്തമാണ്, ആ അവസ്ഥയിൽ അദ്ദേഹം കർത്താവിനോട് ഉച്ചത്തിൽ നിലവിളിച്ചു. ഒരുപക്ഷേ, ദൈവമേ, എനിക്കിനി സഹിക്കുവാൻ വയ്യ! എനിക്ക് ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടുന്നു, എനിക്ക് എല്ലാം കൈവിട്ടുപോകുന്നതുപോലെ തോന്നുന്നു എന്ന രീതിയിലിരിക്കാം ആ നിലവിളി. ദൈവം അദ്ദേഹത്തിന്റെ പ്രാർത്ഥന കേൾക്കുകയും, താൻ ഒരു വിശാലമായ സ്ഥലത്ത് ജീവിക്കുന്നതുപോലെ അദ്ദേഹത്തിന് അനുഭവപ്പെടുവാൻ ഇടയാകുകയും ചെയ്തു. ഒരു പക്ഷേ, മതിലുകളില്ലാത്ത ഒരിടത്ത് ലഭിച്ച വൈകാരികമായ ആശ്വാസം പോലെയായിരിക്കാം അത്.

പ്രായോഗീകം

ഒരു വിശാലമായ തുറസ്സായ സ്ഥലത്തോ, വലിയോരു ഗോഡൗണിലോ, അല്ലെങ്കിൽ ആളൊഴിഞ്ഞ ഒരു കളിസ്ഥലത്തോ ഇരിക്കുമ്പോൾ നാലുചുവരുകൾ നിങ്ങളെ ചുറ്റിപ്പിടിച്ച് അതവേഗം അടുത്തുവരുന്നതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ദാവീദ് ഇതിനെ വളരെ ഞെരുക്കമുള്ള അവസ്ഥ എന്നാണ് വിശേഷിപ്പിച്ചത്. എല്ലാ വശങ്ങളിൽ നിന്നുമുള്ള സമ്മർദ്ദം അവനെ വല്ലാതെ ഞെരുക്കുന്നുണ്ടായിരുന്നു. അവൻ ഒരു രാജാവായിരുന്നു, താൻ ജീവിച്ചിരുന്നിടത്ത് വിശാലമായ തുറസ്സായ സ്ഥലങ്ങൾ ധാരാളമുണ്ടായിരുന്നു. പ്രത്യേകിച്ച്, അനന്തമായി നീണ്ടുനിൽക്കുന്ന വിശാലമായ യഹൂദയിലെ മലഞ്ചരിവുകൾ അവിടെ കാണാം. എന്നിട്ടും വൈകാരികമായ താൻ നാലുചുവരുകൾക്കുള്ളിൽ അടയ്ക്കപ്പെട്ടതുപോലെയാണ് ദാവീദിന് അനുഭവപ്പെട്ടത്. ശ്വാസം മുട്ടുന്നതുപോലെ അവന് തോന്നി. നിരാശയോടെ അവൻ ദൈവത്തോട് നിലവിളിച്ചു. പെട്ടെന്നുതന്നെ വെറും വിശാലമായ സ്ഥലങ്ങൾ കാണുക മാത്രമല്ല, ആ വിശാലതയെ ഉള്ളുകൊണ്ട് അനുഭവിക്കാനും അവന് സാധിച്ചു. നിങ്ങൾ വൈകാരികമായി കഷ്ടതകളൊന്നുമില്ലാതെ ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് വിശ്വസിക്കുന്നു .ദാവീദിനെപ്പോലെ നിങ്ങളും വലിയൊരു ഞരക്കം അനുഭവിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് ദൈവത്തോട് നിലവിളിച്ചുകൂടാ? അപ്പോൾ താമസിയാതെ നിങ്ങൾക്കും പറയവാനാകും നോക്കൂ, എത്ര വിശാലമായ ഒരിടം എനിക്ക് അത് ശരിക്കും അനുഭവിക്കുവാൻ കഴിയുന്നുണ്ട്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സാന്നിധ്യം അനുഭവിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ എനിക്ക് കൃപനൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x