“ദൈവം നിങ്ങൾക്കായി തുറന്ന വാതിൽ”
വചനം
വെളിപ്പാട് 3 : 8
ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു; അതു ആർക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.
നിരീക്ഷണം
വളരെക്കാലം മുമ്പ് തന്നെ ഫിലാഡെൽഫിയ എന്ന പേരിൽ ഒരു നഗരം ഉണ്ടായിരുന്നു എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. വെളിപ്പാട് പുസ്തകത്തിൽ യേശു അഭിസംബോധന ചെയ്ത ഏഴ് സഭകളിൽ ഒന്ന് ഈ നഗരത്തിലാണ് സ്ഥിതി ചെയ്തിരുന്നത്. ഈ സഭയെക്കുറിച്ച് യേശു ഇപ്രകാരം പറഞ്ഞു, ഞാൻ നിയന്ത്രിക്കുന്ന ഒരു തുറന്ന വാതിൽ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. ഞാൻ നിന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു, നീ എന്റെ വചനം കാത്തു സൂക്ഷിക്കുകയും എന്റെ നാമത്തെ തള്ളിപ്പറയാതിരിക്കുകയും ചെയ്തു. നീ ക്ഷീണിതനാണെന്ന്, എങ്കിലും നീ എന്റെ വചനം കാത്തതുകൊണ്ട് നിനക്കായി ഒരു വാതിൽ തുറന്നിരിക്കുന്നു അത് നിനക്കുള്ളതാണ്.
പ്രായോഗീകം
ഇത് വായിക്കുമ്പോൾ രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഫിലാഡെൽഫിയായിൽ ഉണ്ടായിരുന്ന സഭയിലെ ആളുകളെപ്പോലെ നിങ്ങൾക്ക് തോന്നിയേക്കാം. നിങ്ങളും ഇപ്പോൾ തീർത്തും തളർന്നിരിക്കുന്നുവോ? ആരും നിങ്ങളെ ശരിക്കും അറിയുന്നില്ലയോ? നിങ്ങളുടെ അസാധാരണമായ കഴിവുകൾക്കോ നൈപുണ്യത്തിനോ വേണ്ടി ആരും ഒരിക്കലും നിങ്ങളെ അഭിനന്ദിച്ചിട്ടുമില്ല. ഒരു പക്ഷേ, എല്ലാം അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് കടന്നാലോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകാം. എന്നാൽ, നിങ്ങൾക്കായി ഒരു സന്തോഷവാർത്തയുണ്ട്, ദൈവം നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്! നിങ്ങൾ പരിപൂർണ്ണരല്ല, എങ്കിലും ദൈവം പറയുന്നു, നീ എന്റെ വചനം കാത്തു സൂക്ഷിച്ചു, യേശുവിന്റെ അനുഗാമിയാണെന്ന കാര്യം നിഷേധിക്കാനും നീ തയ്യാറായില്ല! അതിനാൽ, വളരെക്കാലമായി അടഞ്ഞുകിടന്ന ആ വാതിൽ ദൈവം പറയുന്നു, ഞാൻ അത് തുറന്നിരിക്കുന്നു. നിനക്ക് വേണമെങ്കിൽ, അത് നിന്റെതാണ്, അതുകൊണ്ട് ഇന്ന് നിങ്ങളോടും ചോദിക്കുവാനുള്ളത് നിങ്ങൾക്കായി തുറക്കപ്പെട്ട ആ വാതിലിലൂടെ കടന്ന് നിങ്ങൾ എന്തു ചെയ്യുവാൻ താല്പര്യപ്പെടുന്നു?
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എനിക്കായി ഒരു വാതിൽ തുറന്നു വെച്ചിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി അതിലൂടെ കടന്ന് എന്റെ മുന്നിലുള്ള അവസരങ്ങളെ അങ്ങയുടെ നാമ മഹത്വത്തിനുണ്ടി പ്രയോചനപ്പെടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ.
