“ദൈവവുമായുള്ള കൂടികാഴ്ച എപ്പോഴാണെന്ന് ഓർമ്മയുണ്ടോ?”
വചനം
യേഹേസ്ക്കേൽ 1 : 1
മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാൻ കെബാർനദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ സ്വർഗ്ഗം തുറന്നു ഞാൻ ദിവ്യദർശനങ്ങളെ കണ്ടു.
നിരീക്ഷണം
പ്രവാചകനായ യേഹേസ്ക്കേൽ താൻ ആരാണെന്ന് വെളിപ്പെടുത്തുന്നതിന് മുൻപായി, തന്റെ സാക്ഷ്യം നമ്മേ അറിയിക്കുന്നു. ഒരു മികച്ച അന്വേഷണാത്മക പത്രവാർത്തയ്ക്ക് ആവശ്യമായ അഞ്ച് പ്രധാന ഘടകങ്ങൾ ആദ്ദേഹത്തിന്റെ ഈ സാക്ഷ്യത്തിലൂണ്ട്. ഇത് എപ്പോൾ സംഭവിച്ചു എന്ന കൃത്യമായ ദിവസത്തോടെ അദ്ദേഹം ഇവിടെ വിവരിക്കുന്നു. ഇത് സംഭവിച്ചപ്പോൾ അദ്ദേഹം ആരോടുകൂടെ ആയിരുന്നു (പ്രവാസികൾ) എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എവിടെ വെച്ചാണ് ഇത് സംഭവിച്ചത് (കെബാർ നദീതീരത്ത്) എന്നും, ഇത് എങ്ങനെ സംഭവിച്ചു എന്നും (സ്വർഗ്ഗം തുറക്കപ്പെട്ടു) അദ്ദേഹം വ്യക്തമാക്കുന്നു. ഒടുവിൽ, എന്താണ് സംഭവിച്ചത് (ദൈവത്തെക്കുറിച്ചുള്ള ദിർശനങ്ങൾ അദ്ദേഹത്തിന് ലഭിച്ചു) എന്നും അദ്ദേഹം നമ്മോട് പങ്കുവെയ്ക്കുന്നു. ഇവയാണ് ദൈവുമായുള്ള കൂടികാഴ്ചയുണ്ടായാൽ നടക്കേണ്ടുന്ന കാര്യങ്ങൾ.
പ്രായോഗീകം
ജീവിച്ചിരുന്നിട്ടുള്ള ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തിൽ ദൈവുമായി എന്തെങ്കിലും തരത്തിലുള്ള ഒരു പ്രത്യേക കൂടികാഴ്ച ഉണ്ടാകാറുണ്ടെന്നതാണ് സത്യം. എന്നാൽ ഒരു ചോദ്യം ഇവിടെ പ്രശ്ക്തമാണ് “എപ്പോഴാണ് അങ്ങനെയൊന്ന് സംഭവിച്ചതെന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടോ?” ദൈവവുമായി നമുക്കൊരോരുത്തർക്കും ഉണ്ടായ ആ ആത്മീയ കൂടികാഴ്ച നടന്ന ദിവസവും, സമയവും നമുക്ക് കൃത്യമായി പറയുവാൻ കഴിയണം. കാരണം, ആ കൂടികാഴ്ച നമുക്ക് ഒരിക്കലും മറക്കുവൻ കഴിയുകയില്ല, എന്നും നാം അത് ഓർക്കും. ദൈവുമായി അത്തരമൊരു കൂടികാഴ്ച തന്റെ ജീവിത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ആത്മാർത്ഥമായി പറയാൻ ആർക്കെങ്കിലും കഴിയുന്നെങ്കിൽ ഇപ്പോഴും നിങ്ങൾക്ക് ജീവനുണ്ടല്ലോ അതിനുള്ള സമയം അതിക്രമിച്ചിട്ടുല്ല! അതിനായി ദൈവത്തോട് യാചിക്കുക ദൈവം അടുത്തുവരും!!
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിതത്തിൽ അങ്ങയെ കണ്ടുമുട്ടിയ ദിവസവും, സ്ഥലവും, സാഹചര്യവും ഓർമ്മയുണ്ട് അത് ഒരിക്കലും മറക്കുവാൻ കഴിയാത്ത രീതിയിൽ എന്നോട് ഇടപെട്ടതിനായി നന്ദി. ആമേൻ.
