Uncategorized

“അത്യന്തം”

വചനം

എഫെസ്യർ 3 : 20

“എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു”

നിരീക്ഷണം

വിശുദ്ധ പൌലോസ് എഫെസ്യർക്ക് എഴുതിയ ഈ ലേഖനത്തിൽ യേശുവിനെക്കുറിച്ചുളള ചിന്തയിൽ എപ്പോഴും ആവേശഭരിതനാകുമായിരുന്നു. നമുക്ക് ചിന്തിക്കാനോ സങ്കൽപ്പിക്കാനോ കഴിയുന്നതിനേക്കാള്‍ ഏറ്റവും “അത്യന്തം” പരമായി ചെയ്യുവാൻ നമ്മുടെ സർവ്വശക്തനായ കർത്താവിന് കഴിയുമെന്ന് പൌലോസ് എഫെസോസ് സഭയോട് ഉറപ്പിച്ചു പറയുന്നു. “അത്യന്തം” എന്നത് വളരെ പ്രധാന്യം അർഹിക്കുന്നു. അതെ, നമ്മുടെ ദൈവം സമൃദ്ധിയുടെ ദൈവമാണ്.

പ്രായോഗികം

ദൈവം താങ്കള്‍ക്കായി ഇന്ന് എന്താണ് ചെയ്യേണ്ടത്? താങ്കള്‍ ഏകനാണോ?  ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു വെന്ന് വേദപുസ്തകം പറയുന്നു (സങ്കീ.68:6). ഒരുപക്ഷേ, താങ്കള്‍ നിരുത്സാഹപ്പെട്ട വ്യക്തിയായിരിക്കാം. “യഹോവ തന്നെ നിനക്കു മുമ്പായി നടക്കുന്നു, അവൻ നിന്നോടുകൂടെ ഇരിക്കും, നിന്നെ കൈവിടുകയില്ല ഉപോക്ഷിക്കുകയുമില്ല നീ പേടിക്കരുത്, ഭ്രമിക്കുകയുമരുതു. (ആവ. 31:8) സാമ്പത്തീകമായി എല്ലാം നഷ്ടമായ വ്യക്തിയായിരിക്കാം. “സത്യസന്ധമല്ലാത്ത പണം കുറയുന്നു” (സദൃ. 13:11) നോക്കുക, ഇങ്ങനെ നാം കടന്നുപോകുന്ന ജീവിതത്തിലെ എല്ലാ പ്രതിസന്ധിക്കും മറുപടി വചനത്തിലുണ്ട്. പ്രീയ ദൈവ പൈതലേ, ജിവിതത്തിൽ ഈ ഒരുകാര്യം മറക്കരുത് – നാം പ്രാർത്ഥിക്കുമ്പോള്‍ ദൈവം നാം പ്രാർത്ഥിച്ചതിനു മാത്രമല്ല മറുപടി തരുന്നത് മറിച്ച് അതിലും “അത്യന്തം” പരമായി ദൈവം ചെയ്യുന്നു. നാം ചിന്തിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ കഴിവിളള നമ്മുടെ ദൈവം കൂടുതലുകളുടെ ദൈവമാണ്.

പ്രാർത്ഥന

യേശുവേ,

എനിക്ക് ചിന്തിക്കുവാനും നിനയ്ക്കുവാനും കഴിയുന്നതിനേക്കാള്‍ “അത്യന്തം” ആവശ്യങ്ങള്‍ ഉണ്ട്. ചില സാഹചര്യങ്ങള്‍ എനിക്ക് പിടിച്ചുനിൽക്കുവാൻ കഴിയാതെ തകർന്നുപോകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, അങ്ങ് അത്യന്തം പരമായി നടത്തുമാറാകേണമേ, ആമേൻ