Uncategorized

 “നമ്മുടെ ദൈവത്തിൽ മടിപ്പിക്കുന്നതായ ഒന്നുമില്ല”

വചനം

സഭാപ്രസംഗി 1 : 9

“ഉണ്ടായിരുന്നതു ഉണ്ടാകുവാനുളളതും, ചെയ്തുകഴിഞ്ഞതു ചെയ്യുവാനുളളതും ആകുന്നു; സൂര്യനു കീഴിൽ പുതുതായി യാതൊന്നും ഇല്ല.”

നിരീക്ഷണം

ശലോമോൻ ജ്ഞാനിയുടെ ഈ വാക്കുകള്‍ പലർക്കും സുപരിചിതമാണ്.  ഒന്നു ചിന്തിച്ചാൽ ഈ വാക്കുകള്‍ വാസ്തവം തന്നെയാണ്. പക്ഷേ വ്യക്തിപരമായ ജീവിതത്തിൽ ഇത് വ്യത്യസ്തമാണ്.  ഉദാഹരണത്തിന്, മനുഷ്യന്റെ ക്രൂരതകള്‍ പുതിയതല്ല. സൂര്യൻ ഉദിക്കുന്നതും, വിവാഹം കഴിക്കുന്നതും എല്ലാകാലഘട്ടത്തിലും നടന്നുവരുന്നു. ഇതൊന്നും പുതുതായി സംഭവിക്കുന്ന കാര്യങ്ങളേ അല്ല. എന്നാൽ നമ്മെ സംബന്ധിച്ചിടത്തോളം ഓരോ ദിവസവും ഇതുവരെ സംഭവിക്കാത്തതായ പുതിയകാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.

പ്രായോഗികം

ചരിത്രമാണ് നമ്മുടെ ഏറ്റവും നല്ല ഗുരുവെന്ന് പറയാറുണ്ട്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ചരിത്ര സംഭവങ്ങള്‍ ഓർത്താൽ സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എങ്ങനെ കൈകാര്യം ചെയ്യരുത് എന്ന് നമ്മെ പഠിപ്പിക്കുന്നു. എന്നാൽ പലപ്പോഴും വ്യക്തി പരമായ ജീവിതത്തിൽ സംഭവിക്കുമ്പോള്‍ ചരിത്രത്തിൽ ഒരാള്‍ക്കുപോലും ഇങ്ങനെ സംഭവിച്ചിട്ടില്ലല്ലോയെന്ന് ആശ്ചര്യപ്പെടാറുണ്ട്!  സഭാപ്രസംഗി 1:9 ൽ പരാമർശിച്ചിരിക്കുന്ന ഈ വാക്കുകള്‍ ശലോമോൻ ജീവിതത്തെ ഒരുതരത്തിൽ വിരസതയോടെ സംസാരിക്കുകയായിരുന്നു വെന്ന് മനസ്സിലാക്കാം. എല്ലാം കണ്ടതുപോലെയോ അല്ലെങ്കിൽ സർവ്വ ജ്ഞാനിയെപ്പോലെയോ ആണ് താൻ ഇതിനെ പ്രസ്താവിക്കുന്നത്.  ആയതുകൊണ്ടുതന്നെ പൊതുവിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും എന്ത് സംഭവിക്കും എന്ന് അറിയാം എന്ന തോന്നലാണ്. പക്ഷേ സ്വന്തം ജീവിതത്തിൽ അത് സംഭവിക്കുന്നതു വരെ, ഇത് ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാത്തതുപോലെയാണ് നമ്മുക്ക് തോന്നുന്നത്. സ്വന്തം ജീവിതത്തിൽ ഒരുകാര്യം സംഭവിക്കുമ്പോള്‍ ഒന്നുകിൽ ഭീതിയിലോ, വിവരണാതീതമായ ആനന്ദത്തിലോ ആയിത്തീരുന്നു. ഒരുപക്ഷേ ഇങ്ങനെ ഒന്നു ചിന്തിച്ചു നോക്കിയാൽ – ദൈവത്തിന്റെ കരുണ ഓരോ പ്രഭാതത്തിലും പുതുമയുളളതാണെന്ന് വേദപുസ്തകം പറയുന്നത് പഴമയല്ലെന്ന് മനസ്സിലാകും. അതിനാൽ ഈ പുതിയ ദിവസത്തിൽ, പുതിയ സന്തോഷങ്ങളും വിജയങ്ങളും ദൈവം കരുതി വച്ചിരിക്കുന്നു എന്ന് വിശ്വസിച്ച് ഓരോ ദിവസവും ആശയോടെ ഉണരുക. ഒരുപക്ഷേ അതിന് വിപരീതമായി സംഭവിക്കുകയാണെങ്കിൽ നമ്മുടെ ദൈവം അവയെ തരണം ചെയ്യുവാൻ നമ്മെ സഹായിക്കും നമ്മുടെ ദൈവത്തിൽ മടുപ്പിക്കുന്നതായ ഒന്നുമില്ല എന്ന് ഉറപ്പോടെ പറയുവാൻ കഴിയും. നമ്മുടെ ദൈവം ഇന്നലെയും ഇന്നും എന്നന്നേക്കും അനന്യൻ തന്നെ.

പ്രാർത്ഥന

കർത്താവായ യേശുവേ,

അങ്ങയുടെ കരുണ ദിനത്തോറും പുതിയതായതിനാൽ സ്തുതിക്കുന്നു. എന്റെ ജീവിത്തിൽ സംഭവിക്കുന്ന കാര്യങ്ങള്‍ ചരിത്രത്തിൽ ആർക്കെങ്കിലും സംഭവിച്ച കാര്യങ്ങള്‍ ആയിരിക്കാം അതല്ലെങ്കിൽ, പുതിയതായിരിക്കാം പക്ഷേ അങ്ങയുടെ കൃപ എല്ലാത്തിനുമേലും വലിയതാണെന്ന് എനിക്കറിയാം. അങ്ങയുടെ ആ വലിയ കൃപയ്ക്കായി ഞാൻ എന്നെതന്നെ സമർപ്പിക്കുന്നു. ആമേൻ