“എന്റെ പാത സുരക്ഷിതമാണ്”
വചനം
സങ്കീർത്തനം 18 : 32
എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീർക്കുകയും ചെയ്യുന്ന ദൈവം തന്നേ.
നിരീക്ഷണം
എക്കാലത്തെയും ഏറ്റവും വലിയ രാജാവ് യിസ്രായേലിലെ ദാവീദ് രാജാവ് തന്നെ ആയിരുന്നു. താൻ അത്ര വലിയൊരു വിജയിയായിത്തീർന്നത് എന്തുകൊണ്ടാണെന്ന് ഈ ഭാഗത്ത് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എനിക്ക് ശക്തി നൽകി എന്നെ സജ്ജനാക്കുന്നത് ദൈവമാണ്, എന്ന് അദ്ദേഹം പറഞ്ഞു.
പ്രായോഗീകം
തീർച്ചയായും ഈ ഭാഗത്ത് രാജാവ് സംസാരിക്കുന്നത് സൈനികപരമായ പശ്ചാത്തലത്തിലാണ്. എങ്കിലും നമുക്ക് ആവശ്യമായ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഒരു സന്ദേശമായി ഇതിനെ നമുക്ക് ഇന്ന് കണക്കാക്കുവാൻ കഴിയും. ശക്തി എന്നത് കേവലം ശാരീരികമായ ഒന്നല്ല വികാരങ്ങൾ, സ്വഭാവം, ഇച്ഛാശക്തി എന്നവയും അതിൽ ഉൾപ്പെടുന്നു. ഇവയിലെല്ലാം അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ദൈവം പ്രാപ്തരാക്കും. എല്ലാറ്റിനുമുപരിയായി, ദൈവം നമ്മെ നയിക്കുന്ന പാത സുരക്ഷിതമായ ഒന്നാണ്. വഴിതെറ്റിപ്പോയ ഒരു സുഹൃത്തിനോട് നിങ്ങൾ എത്ര തവണ സംസാരിച്ചിട്ടുണ്ട്? അത്തരം സന്ദർഭങ്ങളിൽ, നമ്മുടെ ജീവതത്തിലുള്ള കർത്താവിന്റെ കൃപയാൽ, എന്റെ പാത സുരക്ഷിതമാണ് എന്ന ബേധ്യത്തോടെ യേശുവിനെ സ്തുതിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ നമുക്ക് കഴിയണം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിൽ ആശ്രയിച്ചതുകൊണ്ട് എന്റെ മുന്നോട്ടുള്ള പാതയിൽ അങ്ങ് ഉണ്ട് എന്നും ഞാൻ സുരക്ഷിതനാണെന്നും അറിയുന്നു. ആമേൻ
