Uncategorized

“ഈ വചനം അക്ഷരാർത്ഥത്തിൽ സ്വീകരിക്കാം”

വചനം

യെഹെസ്ക്കേൽ 44 : 28

അവരുടെ അവകാശമോ, ഞാൻ തന്നേ അവരുടെ അവകാശം; നിങ്ങൾ അവർക്കു യിസ്രായേലിൽ സ്വത്തു ഒന്നും കൊടുക്കരുതു; ഞാൻ തന്നേ അവരുടെ സ്വത്താകുന്നു.

നിരീക്ഷണം

ലേവ്യ ഗോത്രത്തിൽപെട്ടവരായിരുന്ന പുരോഹിതന്മാർക്ക് വാഗ്ദത്ത നാട്ടിൽ സ്വന്തമായി അവകാശമെന്നും കൊടുത്തില്ല എന്ന് നമുക്ക് ഈ വചനത്തിലൂടെ മനസ്സിലാക്കുവാൻ കഴിയുന്നു. യഹോവയായ ദൈവം തന്നെ അവരുടെ അവകാശമായിരിക്കും എന്ന ഉറപ്പും ഈ വചനത്തിലൂടെ അവർക്ക് നൽകുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ദൈവം അവർക്ക് ആവശ്യമായതൊക്കെയും നൽകും എന്നു തന്നെയാണ്.

പ്രായോഗികം

നമ്മുടെ ജീവിത്തിലും ഇത് പ്രായോഗീകം ആക്കുവാൻ സാധിക്കണം. നാം എല്ലാവരും സാമ്പന്നർ അല്ല എന്നത് വാസ്ഥവമായ കാര്യമാണ്. എന്നാൽ നാം ദൈവത്തെ വിശ്വസിക്കുകയും ദൈവം തന്നെ നമ്മുടെ സമ്പത്തെന്നവിധത്തിൽ ദൈവത്തെ ആശ്രയിക്കുകയും ചെയ്താൽ ദൈവത്തിന്റെ വഴി നമ്മുടെ ജീവിത്തിൽ കാണുവാൻ കഴിയും. നമ്മുടെ ആവശ്യങ്ങൾ കൃത്യ സമയത്ത് ലഭിക്കുകയും ചെയ്യും. ഈ ദൈവത്തിൽ ആശ്രയിച്ചവരാരും ലജ്ജിച്ചുപോയിട്ടില്ല. ആകയാൽ പ്രീയ സ്നേഹിതാ ഇന്ന് താങ്കൾ സാമ്പത്തീകമായി വളരെ താഴ്ചയനുഭവിക്കുകയാണോ, എങ്കിൽ  ഈ ദൈവത്തെ സ്വന്തമാക്കുക എങ്കിൽ ദൈവം തന്നെ താങ്കളുടെ സമ്പത്തായി കൂടെയിരിക്കുകയും താങ്കളുടെ ആവശ്യങ്ങൾ കൃത്യമസയത്ത് നടത്തിതരികയും ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ, അങ്ങ്തന്നെ എന്റെ സമ്പത്തായി എന്നോട് കൂടെ ഇരുന്ന് ജീവകാലമൊക്കെയും എന്ന സഹായിക്കുമാറാകേണമേ. ആമേൻ