“അലിവുതോന്നി”
വചനം
യോഹന്നാൻ 11 : 35
യേശു കണ്ണുനീർ വാർത്തു.
നിരീക്ഷണം
മരിച്ച ലാസറിനെ യേശു ഉയർപ്പിക്കുന്ന സംഭവം വിവരിക്കുപ്പോഴാണ് ഈ വചനം കാണപ്പെടുന്നത്. സത്യവേദപുസ്തകത്തിൽ 66 പുസ്തകങ്ങളും 1,189 അദ്ധ്യായങ്ങളും 31,173 വാക്യങ്ങളും 807,361 വാക്കുകളും ഉള്ളടക്കും ചെയ്തിരിക്കുന്നു. യേശു കണ്ണുനീർ വാർത്തു എന്ന ഈ രണ്ടു വാക്കുകൾ വേദപുസ്തകത്തിലെ ഏറ്റവും ചെറിയ വാക്യമാണ്. എന്നാൽ, മറ്റെല്ലാവിശ്വാസങ്ങളിൽ നിന്നും നമ്മുടെ വിശ്വാസത്തെ വേറിട്ടു നിർത്തുന്ന കാര്യത്തെക്കുറിച്ച് അവ സാക്ഷ്യപ്പെടുത്തുന്നു.
പ്രായോഗീകം
യേശുവിന്റെ സുവിശേഷം പങ്കുവെയ്ക്കുന്ന കാര്യത്തിൽ ഒരു സ്ഥലത്തേക്കാൾ മറ്റൊരിടം കൂടുതൽ പ്രയാസകരമാണെന്ന് പലപ്പോഴും നാം കേൾക്കാറുണ്ട്. അത് സത്യമായിരിക്കാം, എന്നാൽ ആ കാര്യം പറഞ്ഞ് മീൻപിടുത്തം (സുവിശേഷവേല) നിർത്തരുത്. പകരം മറ്റൊരു സ്ഥലത്തേക്ക് പോകുക. ഒരുപക്ഷേ, നാം ഇപ്പോൾ ആയിരിക്കുന്നിടത്ത് നിന്ന് രണ്ട് കിലോമിറ്റർ അകലെയായിരിക്കും സുവിശേഷം കേൾക്കുവാൻ ആളുകൾ കൂടുതൽ സന്നദ്ധരായിരിക്കുന്നത്. ആയരിക്കണക്കിന് വ്യക്തികൾ യേശുവിനോട് അടുത്തുവരുവാൻ ആഗ്രഹിക്കുന്നു അതിനാൽ സുവിശേഷവേല തുടരുക. ആളുകൾ എവിടെയുണ്ടോ അവിടെയെല്ലാം യേശുവിന്റെ ആവശ്യകതയുമുണ്ട്. അതൊരു വ്യത്യസ്ഥ മേഖലയാണ് അവിടെ ആർക്കും യേശുവിനെ വേണ്ട എന്ന് പറയുന്നത് നമുക്ക് കേൾക്കുവാൻ കഴിയും. അതാണോ സത്യം? ക്രിസ്തുമതം ആരംഭിച്ചത് വിജാതീയരുടെ ഇടയിൽ ആണ്. ഓർക്കുക യേശുവിന്റെ സുവിശേഷം എല്ലാത്തരം സ്ഥലങ്ങളിലും ഫലം നൽകുന്നതാണ്, ആകയാൽ നിങ്ങൾ സുവിശേഷവേല തുടർന്നുകൊണ്ടേയിരിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ജീവിതവും സന്ദേശവും സ്നേഹവും ഭൂമിയിലെ എല്ലാ സ്ഥലങ്ങളിലും പ്രവർത്തിക്കുന്നു എന്നതിനായി അങ്ങേയ്ക്ക് നന്ദി പറയുന്നു. സുവിശേഷവേല തുടരുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ
