Uncategorized

“അവിശ്വസ്ഥതയുടെ ഫലം”

വചനം

1 ദിനവൃത്താന്തം 10 :   13

ഇങ്ങനെ ശൌൽ യഹോവയോടു ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.

നിരീക്ഷണം

തന്റെ ജീവിതാവസാനത്തിൽ യിസ്രായേൽ രാജാവായ ശൗൽ ആത്മഹത്യ ചെയ്തു എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. അത് ശരിയാണ്, ഒരിക്കൽ തന്റെ ജനത്തെ നയിക്കുവാൻ ദൈവം തിരഞ്ഞെടുത്തയാൾ ആത്മഹത്യ ചെയ്തു. തിരുവെഴുത്ത് പറയുന്നത് അവൻ കർത്താവിനോട് അവിശ്വസ്തനായതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്നാണ്.

പ്രായോഗീകം

യേശുവിനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്ന ആളുകൾ ദിവസവും മരിക്കുന്നു. നാമെല്ലാവരും മരിക്കണം, പക്ഷേ ശൗൽ കർത്താവിനോട് അവിശ്വസ്തതകാണിച്ചതുകൊണ്ട് മരിച്ചു. ഇവിടെ പറയുന്നത് ശൗലിന്റെ കഴിവുകളും, പ്രതീക്ഷകളും, സ്വപ്നങ്ങളും മരിച്ചു എന്നാണ്. മാത്രമല്ല നാം വചനം പഠിക്കുമ്പോൾ ശൗലിന്റെ വംശാവലിയും അതോടുകൂടെ അവസാനിച്ചു എന്ന് മനസ്സിലാക്കാം. ഇതെല്ലാം സംഭവിച്ചത് അവൻ കർത്താവിനോട് അവിശ്വസ്ഥത കാണിച്ചതുകൊണ്ടാണ്. ശൗലിന്റെ ജീവിത്തിലെവിടെയോ ദൈവത്തിൽ വിശ്വസിക്കുവാൻ കഴിയാതെ സ്വയത്തിൽ ആശ്രയിച്ചിരിക്കാം അത് അവന് ഒരു കെണിയായി മാറി. ഇതെല്ലാം ദൈവത്താൽ തിറഞ്ഞെടുക്കപ്പെട്ട ശൗലിനെക്കുറിച്ചാണ് പറയുന്നത് മറ്റാരെക്കുറിച്ചുമല്ല. അങ്ങനെയെങ്കിൽ, ശൗലിനെപ്പോലെ നാം ആരെങ്കിലും താങ്ങൾക്കുവേണ്ടി മാത്രം ജീവിക്കുന്നെങ്കിൽ ചിന്തിക്കുക അങ്ങനെയുള്ളവർ അവിശ്വസ്തതയുടെ ഫലം അനുഭവിക്കേണ്ടിവരും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ ആശ്രയിച്ച് വിശ്വസ്ഥതയോടെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x