Uncategorized

“തൊടരുത്”

വചനം

2 ശമുവേൽ 1 :   14

ദാവീദ് അവനോടു: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു.

നിരീക്ഷണം

ശൗൽ രാജാവിന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, ശൗലിന്റെ പാളയത്തിൽ നിന്ന് ഒരു യുവാവ് ദാവീദിനോട് വന്ന്, താൻ ശൗലിന് മരിക്കുവാൻ സഹായിച്ചു എന്ന് അറിയിച്ചു. ഇത് കേട്ടപ്പോൾ ദാവീദും കൂടെയുള്ളവരും വസ്ത്രങ്ങൾ കീറി കരയുവാൻ തുടങ്ങി. ശൗലിനെ (ദൈവത്തിന്റെ അഭിഷിക്തൻ) കൊല്ലാൻ കാരണമായ വിധത്തിൽ പ്രവർത്തിച്ചതിൽ നിങ്ങൾക്ക് ഭയമില്ലേ എന്ന് അവൻ യുവാവിനോട് ചോദിച്ചു. ദാവീദിന്റെ ആളുകൾ ആ യുവാനിനെ കൊന്നു.

പ്രായോഗീകം

ദൈവവചനം കൂടുതൽ വായിക്കുന്തോറും ദൈവം അധികാരത്തിൽ ആക്കിയിട്ടുള്ള ആരെയെങ്കിലും എതിർത്ത് സംസാരിക്കുകയോ ദ്രോഹിക്കുകയോ ചെയ്യുമ്പോൾ, ഈ രണ്ട് വാക്കുകൾ ഓർമ്മിക്കുന്നത് നല്ലതാണെന്ന് “ഒരിക്കലും തൊടരുത്” എന്നത്. ശുശ്രൂഷയിലുള്ള ഒരു വ്യക്തിയായാലും ആത്മീയ അധികാരമുള്ള ഒരു സ്ഥാനമായാലും, അവരെ അവിടെ ദൈവം ആക്കിവെച്ചിട്ടുണ്ടെന്നും അവരെ ശാസിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യേണ്ടിവന്നാൽ അവൻ അത് കൈകാര്യം ചെയ്യുമെന്നും ഓർമ്മിക്കുന്നത് നല്ലതാണ്. യിസ്രായേലിന്റെ പുതിയ അഭിഷിക്ത രാജാവായ ദാവീദ്, കർത്താവിന്റെ മഹത്വം വിട്ടുപോയ വ്യക്തിയെ തൊടാൻ ഭയപ്പെട്ടിരുന്നങ്കിൽ, നമ്മൾ അവനെക്കാൾ മികച്ചവരല്ലെന്ന് തീരുമാനിക്കുന്നത് നല്ലതായിരിക്കും. ഒരിക്കലും അഭിക്ഷിതനെ തൊടരുത്!!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് അഭിഷേകം ചെയ്ത് ആക്കി വയ്ക്കുന്നവരെ മഹുമാനിക്കുവാനും ആദരിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x