Uncategorized

“വിജയ രഹസ്യം”

വചനം

1 ദിനവൃത്താന്തം 22 : 13

യഹോവ യിസ്രായേലിന്നു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കിൽ നീ കൃതാർത്ഥനാകും; ധൈര്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.

നിരീക്ഷണം

ദാവീദ് രാജാവ് ജീവിതത്തിന്റെ അവസാന നാളുകളിൽ പിൻഗാമിയായി വരുന്ന തന്റെ മകൻ ശലോമോനോട് പറയുന്ന വചനാമാണിത്. മോശ ജീവിത്തിന്റെ അവസാനത്തിൽ തന്റെ പിൻഗാമിയായി വരുന്ന യോശുവയോട് പറഞ്ഞ അതേ വചനം തന്നെയാണ് ഇവിടെ ശലോമോന്റെ ഭരണ വിജയത്തിനായി ദാവീദും പറയുന്നത്. യഹോവ യിസ്രായേലിന്നു വേണ്ടി മോശയോടു കല്പിച്ച ചട്ടങ്ങളും വിധികളും പ്രമാണിച്ച് ആചരിക്കുക എങ്കിൽ നീ കൃതാർത്ഥനാകും; ധൈര്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.

പ്രായോഗികം

ലോക ചരിത്രത്തിൽ തങ്ങളുടെ മുൻഗാമികള്‍ പറഞ്ഞതനുസരിച്ച് ജീവിച്ചിടത്തോളം ജീവിതത്തിൽ വിജയിച്ച രണ്ടു വ്യക്തികളാണ് യോശുവയും ശലോമോനും. മോശയും ദാവീദും നൽകിയ നിർദ്ദേശങ്ങള്‍ അവരുടെ പിൻഗാമികള്‍ അനുസരിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഈ തത്ത്വം ഇന്ന് നമുക്കും പാലിക്കുവാൻ കഴിയുമോ? തീർച്ചയായും കഴിയും! നമുക്ക് യേശുക്രിസ്തുവിലൂടെ അങ്ങനെ ചെയ്യുവാൻ സാധിക്കും. അങ്ങനെ ചെയ്ത് വിജയത്തിലെത്തിയവരെ നമുക്ക് ചുറ്റും കാണുവാൻ കഴിയുന്നില്ലേ? അവരും ഇതേ തത്ത്വങ്ങള്‍ പിൻതുടർന്നതുകൊണ്ട് തന്നെയാണ് വിജയം നോടിയത്. അങ്ങനെയെങ്കിൽ ഇന്ന് നമുക്കും നമ്മുടെ ജീവിത്തിൽ ഇതേ മാതൃക പിൻതുടരുന്നതല്ലേ നല്ലത്? അങ്ങനെ ചെയ്താൽ നമ്മുടെ ജീവിതത്തിലും ദൈവീക പ്രവൃത്തികള്‍ കാണുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ വചന പ്രകാരം ജീവിച്ച് ജീവിത വിജയം നേടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ