Uncategorized

“ഇതുവരെ വേല പൂർത്തിയായിട്ടില്ല”

വചനം

അപ്പോസ്ഥലപ്രവർത്തി 13 : 36

ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.

നിരീക്ഷണം

ലോകം അറിയപ്പെടുന്ന ദാവീദ് രാജാവിന് തന്റെ ജീവിത്തിൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നു. ദാവീദ് രാജാവ് ദൈവ ഹിതപ്രകാരം തന്റെ ലക്ഷ്യം പൂർത്തീകരിക്കുകയും തന്നെ ഏല്പിച്ച ശുശ്രൂഷ തികയ്ക്കുകയും ചെയ്തപ്പോള്‍ ദൈവം അവനെ തന്റെ അടുക്കൽ ചേർത്തു.

പ്രായോഗികം

നാം ഈ ഭൂമിയിൽ ജീവിക്കുന്ന കാലത്തെയാണ് നമ്മുടെ തലമുറ എന്ന് പറയുന്നത്. അല്ലാതെ സാർവ്വത്രീകമായി ലോകം പറയുന്ന ഒരു കാലഘട്ടമല്ല. ദാവീദ് ഏകദേശം 70 വയസ്സുവരെ ജീവിച്ചിരുന്നു അതാണ് തന്റെ തലമുറ എന്ന് നാം പറയുന്നത്. അവന്റെ ശുശ്രൂഷ തികച്ചപ്പോള്‍ അവൻ മരിച്ചു തന്റെ പിതാക്കന്മരോട് ചേർന്നു. താങ്കള്‍ ഇത് വായിക്കകയും കിടക്കയിൽ നിന്ന് എഴുന്നേൽക്കുവാൻ കഴിയുകയും ചെയ്യുന്നുണ്ടെങ്കിൽ താങ്കളുടെ ശുശ്രൂഷ തീർന്നിട്ടില്ല. താങ്കളുടെ തലമുറയിൽ ചെയ്തു തീർക്കേണ്ട പ്രവർത്തി ഇനിയും ഉണ്ട്, അത് ചെയ്യവാൻ തയ്യാറാണോ എന്നാണ് ദൈവം ചോദിക്കുന്നത്.  അത് ഒരു വ്യക്തിയുടെ ജീവിത്തെ രൂപാന്തരപ്പെടുത്തുകയോ ഒരു രാജ്യത്തെ മുഴുവനായി രൂപാന്തരത്തിലേയ്ക്ക് നയിക്കുകയോ ചെയ്യുന്നതായിരിക്കാം. നാം ജീവിച്ചിരിക്കുന്നിടത്തോളം നമ്മുടെ ശുശ്രൂഷ തീർന്നിട്ടില്ല. അതുകൊണ്ട് യേശുവിന് വേണ്ടി ഇനിയും അനേകം കാര്യങ്ങള്‍ ചെയ്യുവാൻ ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് നൽകിയിരിക്കുന്ന ശുശ്രൂഷ ചെയ്തു പൂർത്തീകരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ