Uncategorized

“തീ കത്തിക്കൊണ്ടിരിക്കണം!”

വചനം

ലേവ്യാപുസ്തകം 6 : 12

യാഗപീഠത്തിൽ തീ കെട്ടുപോകാതെ കത്തിക്കൊണ്ടിരിക്കേണം;

നിരീക്ഷണം

പഴയ നിയമ പുരോഹിതന്മാരോടുള്ള ദൈവത്തിന്റെ നിർദ്ദേശമാണ് യാഗപീഠത്തിൽ തീ എപ്പോഴും കത്തിക്കൊണ്ടിരിക്കണം എന്നുള്ളത്. നിരന്തരം തീ കത്തിക്കൊണ്ടിരിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ജനത്തിന് അവരുടെ പാപത്തെക്കുറിച്ച് എപ്പോള്‍ ഓർമ്മ വന്നാലും യാഗപീഠത്തിൽ ചെന്ന് പാപ പരിഹാരത്തനായുള്ള യാഗം കഴിക്കുവാൻ ഏതു നേരത്തും കടന്നുവരുവാൻ കഴിയേണ്ടതിനാണ് വിളക്ക് നിരന്തരം കത്തിക്കൊണ്ടിരിക്കണമെന്ന് ദൈവം നിർദ്ദേശിച്ചത്.

പ്രായോഗികം

നാം ഇന്ന് ജീവക്കുന്നത് കൃപാ യുഗത്തിലാണ് ആയതുകൊണ്ട് തന്നെ നമുക്ക് യാഗത്തിന്റെ അവശ്യം ഇല്ല. പുതിയ നിയമ യുഗത്തിലും ദൈവാലയത്തിൽ ദൈവത്തിന്റെ ഇടപെടൽ എപ്പോഴും ഉണ്ട്. നമ്മുടെ കിടപ്പുമുറിയിൽ ദൈവ സാന്നിധ്യം ഇറങ്ങിവരികയില്ല എന്ന് അർത്ഥമില്ല.  എന്നാൽ എപ്പോഴും ദൈവാലയം ദൈവുമായുള്ള കൂടികാഴ്ചയുടെ സ്ഥലമാണെന്നതിൽ തർക്കമില്ല.  എന്നാൽ ഒരു ചോദ്യം, നാം ദൈവാലയത്തിൽ വന്ന് വെറുതെയിരിക്കുന്നുവോ അതോ ഇപ്പോഴും ആത്മാവിൽ ദൈവത്തോടുള്ള ബദ്ധത്തിൽ കത്തുവാൻ കഴിയുന്നുണ്ടോ? യേശുവുമായുള്ള താങ്കളുടെ ബദ്ധത്തിൽ ആത്മീയ തീ ഇപ്പോഴും കത്തുന്നുണ്ടോ അതോ ആ സ്നേഹം തണുത്തുറഞ്ഞുപോയിട്ടുണ്ടോ? ആ സ്നേഹം തണുത്തുപോയിട്ടുണ്ടെങ്കിൽ ഇന്നു തന്നെ ആ ആത്മീയ തീ ഉള്ളിൽ വീണ്ടും കത്തിക്കേണ്ടതിന് യേശുവിന്റെ അടുക്കലേയ്ക്ക് കടന്നുചെന്ന് യേശുവിനോട് അപേക്ഷിക്കുക. ആ തീ നിരത്തരം കത്തിക്കൊണ്ടിരുന്നാൽ പാപം ഉള്ളിൽ കടക്കുകയില്ല പാപത്തിൽ നിന്ന് രക്ഷനേടുവാൻ ദൈവം കൃപ തരും!!!

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതത്തിൽ അങ്ങ് കത്തിച്ച ആ ആത്മിക തീ എന്നും കത്തികൊണ്ടിരിക്കുവാനും അങ്ങയോടുള്ള ബദ്ധത്തിൽ എന്നും നിലനിൽക്കുവാനും ഉള്ള കൃപ നൽകുമാറാകേണമേ. ആമേൻ