Uncategorized

“ഇന്നും അങ്ങ് എനിക്ക് അങ്ങനെ തന്നെ”

വചനം

2 ശമുവേൽ 22 : 47

യഹോവ ജീവിക്കുന്നു; എൻ പാറ വാഴ്ത്തപ്പെട്ടവൻ. എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നേ.

നിരീക്ഷണം

ഈ വരികൾ എഴുതുമ്പോൾ ദാവീദ് രാജാവ് തന്റെ ജീവിതത്തിന്‍റെ അന്ത്യത്തോട് അടുക്കുകയായിരുന്നു. തന്റെ ജീവിതത്തിന്‍റെ തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ വലിയൊരു ഉറപ്പ് തന്റെ ദൈവത്തെക്കുറിച്ച് ദാവീദിന് അവസാന നാളുകളിൽ ഉള്ളതായി നമുക്ക് മനസ്സിലാകും. ഇന്ന് നമുക്കും അതു തന്നെയാണ് വേണ്ടത്.

പ്രായോഗീകം

നാം ഈ വേദ ഭാഗം വായിക്കുമ്പോൾ നമുക്കും ഇങ്ങനെ ചിന്തിക്കുവാൻ കഴിയും, ഏകദേശം 3000 വർഷങ്ങൾക്ക് മുമ്പ് കർത്താവിനെക്കുറിച്ച് ദാവീദ് എഴുതിയ അതേ ചിന്തകൾ തന്നെയാണ് നമുക്കും ഉള്ളത്! ദൈവത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല!! അവിടുന്ന് ഇന്നും എന്റെ ദൈവവും എന്റെ പാറയും എന്റെ രക്ഷകനുമാണ്! ഈ കർത്താവിൽ ആശ്രയിക്കാതിരിന്നെങ്കിൽ ഇന്ന് ഞാൻ എവിടെ ആയിരിക്കുമായിരുന്നു? എന്ന് ചിന്തിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിത്തിൽ കാണുകയില്ല. ഒരു ചിന്ത മനസ്സിൽ വരുന്നതിനോ, ഒരു വാക്ക് പറയുന്നതിനോ, ഒരു പ്രവൃത്തി ചെയ്യുന്നതിനോ മുമ്പ് ആ ചോദ്യം എപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാകണം, ഇതിനെക്കുറിച്ച് കർത്താവ് എന്ത് ചിന്തിക്കുന്നു? അവിടുന്ന് എന്നിൽ പ്രസാദിക്കുന്നുണ്ടോ? ഇന്ന് ഞാൻ അവിടുത്തെ മഹത്വപ്പെടുത്തുന്നുണ്ടോ? അവിടുത്തെക്കുറിച്ച് മറ്റുള്ളവരോട് പങ്കുവെക്കുന്നുണ്ടോ? യാഥാർത്ഥ്യ ബോധത്തോടെ ചിന്തിക്കൂ എന്ന് നമുക്ക് ഒരുപക്ഷേ ചിന്തിച്ചേക്കാം. എന്നാൽ ദൈവം സത്യമായും ജീവിക്കുന്നു, ആകയാൽ ഈ ദൈവം എന്റെ ദൈവവും, എന്റെ പാറയും എന്റെ രക്ഷകനുമാണ്!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എപ്പോഴും കൂടെയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ നിലവിളിക്ക് അങ്ങ് എപ്പോഴും ശ്രദ്ധ വച്ച് മറുപടി നൽകുന്നു. ഇത്രയും വർഷങ്ങൾക്കപ്പുറവും എനിക്ക് ആശ്രയിക്കാവുന്ന ഏക വ്യക്തി അങ്ങ് മാത്രമാണ്. തുടർന്നും അങ്ങയുടം സാന്നിധ്യം എന്നോട് കൂടെ ഇരിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x