“ഇതാ എന്നെ പൂർണ്ണമായും സമർപ്പിക്കുന്നു”
വചനം
2 തെസ്സലൊനിക്യർ 2 : 8
അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
നിരീക്ഷണം
തെസ്സലൊനിക്യയിലെ വിശ്വാസികൾക്ക് ലേഖനം എഴുതിമ്പോൾ പൗലോസ് പറഞ്ഞു ഞങ്ങൾ നിങ്ങളേ അത്രയേറെ സ്നേഹിച്ചതുകൊണ്ട് സുവിശേഷം മുഴുവനായും നിങ്ങൾക്ക് നൽകി, അതൊടൊപ്പം ഞങ്ങൾ ഇങ്ങനെയും പറഞ്ഞു, “ഇതാ ഞങ്ങളെ തന്നെയും പൂർണ്ണമായും ഏൽപ്പിച്ചു തരുന്നു”!
പ്രായോഗീകം
യേശുവിന്റെ അനുയായികൾ എന്ന നിലയിൽ നമുക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം, യേശു എല്ലാവരെയും സ്നേഹിക്കുന്നു എന്ന സുവിശേഷം പ്രചരിപ്പിക്കുക എന്നതാണ്. അതുതന്നെയാണ് നമ്മുടെ മുഖ്യ ദൗത്യവും. ഈ സുവിശേഷം പങ്കുവെക്കുവാനുള്ള ഏറ്റവും മികച്ചമാർഗ്ഗം നമ്മുടെ ചുറ്റുമുള്ളവരോട് ഇങ്ങനെ പറയുന്നതാകാം, ഇതാ എന്നെത്തന്നെ നിങ്ങൾക്ക് പൂർണ്ണമായി സമർപ്പിക്കുന്നു, ഞങ്ങൾ നിങ്ങളുടെ സേവകരാണ്. നിങ്ങളുടെ ജീവിതത്തിലെ കൊടുങ്കാറ്റുകൾക്കിടയിൽ നിങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു ഉറച്ച നങ്കൂരമായി ഞാൻ നിലകൊള്ളും എന്ന് പറയുക. അതിലൂടെ യേശുവിന്റെ സ്നേഹം നിങ്ങൾക്ക് ദർശിക്കുവാൻ കഴിയുന്നതിനായി എന്ത് ചെയ്യുവാനും ഞാൻ സന്നദ്ധനാണ്, സുവിശേഷം പ്രസംഗിക്കുന്നത് മാത്രം പോരാ നാം തന്നെ ആ സുവിശേഷമായി മാറണം. ഇതാ എന്നെതന്നെ നിങ്ങൾക്കായി പൂർണ്ണമായി സമർപ്പിക്കുന്നു! അതാണ് സുവിശേഷം!!
പ്രാർത്ഥന
പ്രീയ യേശുവേ,
സുവിശേഷത്തിനു വേണ്ടി സർവ്വവും സമർപ്പിക്കുവാൻ അപ്പോസഥലന്മാർ സന്നദ്ധരായിരുന്നു എന്ന് എനിക്കറിയാം. അതുപൊലെ തന്നെ ചെയ്യുവാൻ എനിക്കും കൃപ നൽകുമാറാകേണമേ. ആമേൻ
