“ഉയർത്തപ്പെടുവാൻ”
വചനം
യോശുവ 4 : 14
അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;
നിരീക്ഷണം
യോശുവയുടെ നേതൃത്വത്തിലുള്ള യിസ്രയേൽ ജനം യോർദ്ദാൻ കടന്ന ശേഷം മോശ കല്പിച്ചതുപോലെ എല്ലാ ഗോത്രക്കാരും യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യെരീഹോ സമഭൂമിയിൽ നിന്നു. അന്ന് യഹോവ യോശുവയെ എല്ലാ യിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി.
പ്രായോഗീകം
പുതിയനിയമത്തിൽ ഒരു വ്യക്തി വലിയവനായി ഉയർത്തപ്പെടണമെങ്കിൽ ദൈവം പറഞ്ഞ ഒരു നിയമം ഉണ്ട്. 1 പത്രോസ് 5:6-ൽ അപ്പോസ്ഥലൻ ഇപ്രകാരം പറയുന്നു “അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ”. താണിരുന്നാൽ ദൈവം തക്ക സമയത്ത് ഉയർത്തും. ഒരു പക്ഷേ മോശ യോശുവായെക്കാൾ താഴ്മയുള്ളവനായിരുന്നിരിക്കാം. മോശയെയും യോശുവായെയും കുറിച്ച് നാം പഠിക്കുമ്പോൾ യോശുവായുടെ ഓരോ പ്രവൃത്തിയും താഴ്മയോടെ ചേയ്യുന്നത് കാണുവാൻ കഴിയും. വാസ്തവത്തിൽ യേശുവ താഴ്മയുള്ളവനാകാൻ ശ്രമിക്കുന്നതായി തോന്നുന്നില്ല. അവൻ കർത്താവിനോട് വിശ്വസ്നായിരുന്നതുപോലെ അവൻ തന്റെ നേതാവായ മോശയോടും വിശ്വസ്തനായിരുന്നു. കാലക്രമേണ, അവന്റെ സ്ഥിരമായ ഹൃദയവിനയം കാരണം, ദൈവം അവനെ ഉയർത്തി. ഉയർത്തപ്പെടണമെന്ന് ഒരിക്കലും ലക്ഷ്യമിട്ടിരുന്നില്ല, പക്ഷേ തീർച്ചയായും താഴ്മ ഓരോ ദൈവമക്കൾക്കും ലക്ഷ്യമായിരിക്കണം.
പ്രാർത്ഥന
പ്രീയ യേശുവേ,
താഴ്മയോടെ നടന്ന് ദൈവത്താൽ ഉയർത്തപ്പെടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
