“ദൈവത്തിന്റെ അത്ഭുതങ്ങൾ ദൈവജനത്തിന് മുമ്പാണ്”
വചനം
യോശുവ 2 : 11
കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.
നിരീക്ഷണം
യിസ്രായേൽ ജനതയിൽ നിന്ന് മിസ്രയിമിലേയ്ക്ക് ഉറ്റു നോക്കുവാൻ പോയവരെ ഒളിപ്പിച്ചുവെച്ചിരുന്ന വേശ്യയായ രാഹാബിന്റെ വാക്കുകളാണിവ. യോശുവ യെരിഹോ ദേശം പരിശോധിക്കുവാൻ ഈ ചാരന്മാരെ അയച്ചു. യിസ്രായേലിന്റെ മഹാനായ ദൈവമായ യഹോവയെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടെന്നും അവരുടെ ഹൃദയം ഭയന്ന് തളർന്നുപോയെന്നും അവൾ അവരോട് പറഞ്ഞു.
പ്രായോഗീകം
ദൈവത്തിന്റെ അത്ഭുതങ്ങൾ ദൈവജനത്തിന് മുമ്പോയിരുന്നു. യോശുവയുടെ കാലത്തും ഇന്നും ആ കാര്യം സത്യമാണ്. ഇന്ന് നമ്മൾ പള്ളിയിൽ ചെയ്യുന്നതെല്ലാം എല്ലാവരും ഒരേ സമയം ഹാജരാകുവാൻ വേണ്ടി പ്രേരിപ്പിക്കുന്നതാണെന്ന് തോന്നുന്നു അല്ലാതെ ദൈവത്തിന്റെ അത്ഭുതങ്ങളെ കാണുവാൻ അല്ല. ഇന്ന് വിശ്വാസികൾ വരുന്നത് അവരുടെ എല്ലാ കഴിവുകളും, സന്തോഷകരമായ മുഖങ്ങളും കാണിക്കുവാൻ തയ്യാറായി വരുകയാണ്. എന്നാൽ ദയവായി ശ്രദ്ധിക്കുക, ദൈവം നമ്മുടെ മ്ധ്യകടന്നുവരുവാൻ നാം ഇത്രയും പരിശ്രമിക്കുവാൻ തയ്യാറാണെങ്കിൽ, ദൈവത്തിന്റെ അത്ഭുതങ്ങൾ ദൈവജനത്തിന് മുമ്പെ ആയിരുന്നു, അവർ അങ്ങനെ ചെയ്യുമ്പോൾ ആളുകൾ അവിടെയുണ്ട്. ഇന്ന് ദൈവം അവിടെയുണ്ടെന്നും അല്ലെങ്കിൽ അവൻ അവിടെ ഇല്ലെന്നും പറഞ്ഞില്ലെങ്കിൽ ആളുകൾക്ക് അത് മനസ്സിലാക്കുവാൻ കഴിയുകയില്ല. ദൈവം ആലയത്തിൽ വരുമ്പോൾ അവിടെ അത്ഭുതങ്ങൾ സംഭവിക്കും. അങ്ങനെ വരുമ്പോൾ നമ്മുടെ ആത്മാക്കളുടെ ശത്രു ഹൃദയം തകർന്ന് ഭയന്ന് ഓടിപ്പോകും. ഇന്ന് നിങ്ങളുടെ ജീവിത്തിലും യേശു പ്രത്യക്ഷപ്പെട്ട് ഒരു അത്ഭുതം പ്ര വർത്തിക്കുമെന്ന് വിശ്വസിക്കുന്നുവെങ്കിൽ ദൈവം അത് ചെയ്യും. .
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ ജീവിത്തിൽ കടന്നുവന്ന് അങ്ങയുടെ സാന്നിധ്യത്താൽ ഒരു അത്ഭുതം ചെയ്യുമാറാകേണമേ ആമേൻ
