Uncategorized

“എന്ത്?????”

വചനം

ന്യായാധിപന്മാർ 2 :   10

പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെ ശേഷം യഹോവയെയും അവൻ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.

നിരീക്ഷണം

ഇവിടെ ന്യായാധിപന്മാരുടെ പുസ്തകത്തിന്റെ എഴുത്തുകാരൻ പറയുന്നത്, യോശുവയുടെയും അദ്ദേഹത്തിന്റെ തലമുറയുടെയും മരണ ശേഷം പുതിയ തലമുറയിലെ യിസ്രായേൽ ജനം ദൈവത്തെക്കുറിച്ചോ അവൻ അവർക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ചോ ഒന്നും അറിഞ്ഞിരുന്നില്ല എന്നാണ്.

പ്രായോഗീകം

ഈ വചനം വായിക്കുമ്പോൾ നമുക്ക് ചോദിക്കുവാൻ കഴിയുന്ന ഒരു ചോദ്യമാണ്, എന്ത്??? എന്നാണ്. ഹായിപട്ടണത്തിലെ തോൽവിക്കുശേഷം യോശുവ ഒരു യുദ്ധത്തിലും പരാജയപ്പെട്ടിട്ടില്ല എന്നാണ് കരുതുന്നത്. ദൈവം തനിക്കും തന്റെ കൂടെയുള്ളവർക്കും വേണ്ടി ആ അത്ഭുതങ്ങളെല്ലാം ചെയ്തിരിക്കുന്നു. ദൈവം ആരാണെന്നോ അവർക്കുവേണ്ടി ദൈവം എന്തു ചെയ്തുവെന്നോ ഈ മഹാനായ മനുഷൻ ഒരു സൂചനയും ശേഷിപ്പിച്ചില്ലെന്ന് കരുതുന്നത് തികച്ചും അസംബന്ധമായതാണ്. എന്നാൽ യോശുവയുടെ തലമുറയ്ക്ക് തൊട്ടുപിന്നാലെയുള്ള തലമുറയ്ക്ക് ദൈവത്തെക്കുറിച്ചോ അവൻ അവർക്കുവേണ്ടി എന്തു ചെയ്തുവെന്നോ അറിയില്ലായിരുന്നുവെന്ന് ഇവിടെ നാം കാണുന്നു. അങ്ങനെയെങ്കിൽ ഈ മഹാനായ മനുഷ്യന് തന്റെ നേതൃത്വത്തിൽ അടുത്ത തലമുറയ്ക്ക് ആത്മീയ നേതൃത്വത്തിന്റെ ദീപശിഖ എത്തിക്കുവാൻ കഴിയുന്ന ഒരു വ്യക്തിയെ ഉപദേശിക്കുവാൻ കഴിഞ്ഞില്ല എന്ന് കരുതുന്നത് അപലപനീയമാണ്. അടുത്ത തലമുറയ്ക്ക് നമ്മൾ സുവിശേഷം കൈമാറുന്നില്ലെങ്കിൽ നമ്മൾ സ്വയം തളർന്നുപോയിരിക്കുന്നു എന്ന് മാത്രമേ പറയുവാനുള്ളൂ. ആരും നമ്മുടെ ജീവിതം നോക്കി ഇങ്ങനെ പറയുവാൻ ഇടാകരുത്, നാം സുവിശേഷത്തിന്റെ ദീപശിഖ അടുത്ത തലമുറയ്ക്ക് കൈമാറുക തന്നെ ചെയ്യണം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ ജീവിതത്തിൽ ചെയ്ത അത്ഭുതപ്രവർത്തികളെക്കുറിച്ച് അടുത്ത തലമുറകളോട് വിവരിക്കുവാനും അവരെ ഈ സുവിശേഷത്തിന്റെ ദീപശിക കൊണ്ടുപോകുവാൻ പ്രാപ്തരാക്കേണ്ടതിനും കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x