Uncategorized

“വ്യർത്ഥമായതിനുവേണ്ടിയുള്ള തിരക്ക്”

വചനം

സങ്കീർത്തനം 39 :   6

മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല.

നിരീക്ഷണം

സമ്പത്ത് ഉണ്ടാക്കുന്നതിൽ തൃപ്തിയാകാത്തവരെക്കുറിച്ച് ആണ്  ദാവീദ് രാജാവ് അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു എന്ന് പറഞ്ഞത്. അവരുടെ സമ്പത്ത് ഒടുവിൽ ആരുടെ കൈകളിലെത്തും എന്ന് പോലും അറിയാതെയാണ് അവർ ഇങ്ങനെ കൂട്ടി വയ്ക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

പ്രായോഗീകം

ദാവീദ് രാജാവിന്റെ ഈ നിരീക്ഷണം എനിക്ക് വളരെ ഇഷ്ടമാണ്. യിസ്രായേലിൽ ആരും അദ്ദേഹത്തേക്കാൾ സമ്പന്നരല്ലായിരുന്നു, എന്നിട്ടും അദ്ദേഹം സ്വന്തം ജനതയുടെ സമ്പത്തിനുവേണ്ടിയുള്ള വ്യർത്ഥമായ തിരക്കിൽ അവരെ ഓർമ്മിപ്പിച്ചു. തീർച്ചയായും അദ്ദേഹം തന്റെ വിലയിരുത്തലിൽ കൃത്യത പുലർത്തി. ഇന്നത്തെ ആളുകൾ സമ്പത്തിന് പിന്നാലെ പോയി സമ്പത്ത് ശേഖരിക്കുകയും അത് കൈമാറാതെ എങ്ങനെയെങ്കിലും അവർ സമ്പത്ത് സൂക്ഷിക്കുമെന്ന് കരുതുകയും ചെയ്യുന്നത്…ശരി, അത് ചരിത്രം ആവർത്തിക്കുക മാത്രമാണ്. മുൻകാല തെറ്റുകളിൽ നിന്ന് നമുക്ക് പഠിക്കുവാൻ കഴിയുമെന്ന് കരുതും, പക്ഷേ ചരിത്രം നമ്മുടെ പക്ഷത്താണെങ്കിലും നമ്മൾ ഇപ്പോഴും ഭൂമിയിലെ ആദ്യ തലമുറയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. സമ്പത്തിനുവേണ്ടുയുള്ള വ്യർത്ഥമായ തിരക്കിൽ നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

സമ്പത്തിനുവേണ്ടി വ്യർത്ഥമായി തരിക്കു കൂട്ടുവാൻ ഇടയാകാതെ ദൈവത്തിൽ ആശ്രയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x