“എന്നെ ശോധന ചെയ്യുക”
വചനം
സങ്കീർത്തനം 139 : 23
ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.
നിരീക്ഷണം
ദൈവത്തിന് നാം ഓരോരുത്തരോടുമുള്ള സമ്പൂർണ്ണ സ്നേഹത്തിന്റെയും കരുതലിന്റെയും ഏറ്റവും അത്ഭുതകരമായ വിവരണങ്ങളിൽ ഒന്നാണ് ഈ അധ്യായം എന്നെ ശോധന ചെയ്യു എന്ന് പറഞ്ഞുകൊണ്ടാണ് ദാവീദ് കർത്താവിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ ഉപസംഹരിക്കുന്നത്.
പ്രായോഗീകം
നമ്മുടെ ഹൃദയത്തിലെ ചില സ്ഥലൾ ദൈവത്തിന്റെ ഇടപെടലിന് മുന്നിൽ അടച്ചിടുമ്പോഴെല്ലാം കഷ്ടതകൾ അടുത്തുവരുന്നതായി മനസ്സിലാക്കാം. തീർച്ചയായും ദൈവത്തിന് മുന്നിൽ ഒന്നും അടഞ്ഞിട്ടില്ല. നാം ഇത് മുഴുവൻ അധ്യായം വായിക്കുമ്പോൾ ദൈവം എപ്പോഴും നമ്മിലുണ്ട്, നമ്മുടെ മേലിലുണ്ട് നമ്മുടെ ഉള്ളിലുണ്ട് എന്നും ദൈവത്തിന് ഒന്നും മറവല്ല എന്നും മനസ്സിലാകും. എന്നിട്ടും ദാവിദ് ദൈവത്തെ ഹൃദത്തിന് അകത്തേയ്ക്ക് ക്ഷണിക്കുന്നു. ദാവീദ് ദൈവത്തെ തന്റെ തിരച്ചിൽ വിളക്ക് കത്തിച്ച് ചുറ്റും നോക്കുവാൻ ക്ഷണിക്കുന്നു. നമ്മുടെ ജീവിതത്തിൽ നമുക്ക് ഇനിയും മെച്ചപ്പെടുത്തുവാൻ കഴിയുന്ന സ്ഥളങ്ങളുണ്ടോ എന്ന് നോക്കൂ എന്ന് ദാവീദ് ദൈവത്തോട് പറഞ്ഞതു പോലെ നമുക്കും പറയാം. കർത്താവിനോട് അടുക്കുമ്പോൾ നമുക്ക് ചെയ്യുവാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം നമ്മുടെ ജീവിത്തിന്റെ മുൻവാതിലിൽ തുറന്ന് എന്നെ ശോധന ചെയ്യുക എന്ന് പറയുന്ന ഒരു സ്വാഗത പാത ഉണ്ടാരിക്കുക എന്നതാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ഹൃദയത്തെ ശോധന ചെയ്ത് എന്നിൽ വ്യസനത്തിനുള്ള മാർഗ്ഗം ഉണ്ടോ എന്ന് പരിശോധിക്കേണമേ. ആമേൻ
