Uncategorized

“അധര ചർവ്വണമോ ഹൃദയ സമർപ്പണമോ?”

വചനം

മത്തായി 15 :   8

“ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.

നിരീക്ഷണം

യേശുവിന്റെ ശിഷ്യന്മാർ നിയമലംഘനം നടത്തിയതായി പരീശന്മാർ കരുതി യേശുവിനോടുള്ള ചോദ്യത്തിന് മറുപടിയായിരുന്നു യേശുവിന്റെ ഈ വാക്കുകൾ. യേശു വളരെ അസ്വസ്ഥനായി, യെശയ്യാവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു, നിങ്ങൾ അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു, പക്ഷേ നിങ്ങളുടെ ഹൃദയം എന്നിൽ നിന്ന് വളരെ അകലെയാണ്.

പ്രായോഗീകം

ഒരു വിൽപ്പനക്കാരൻ ഏതുതരം സാധനവും വളരെ വാചാലനായി അതിനെക്കുറിച്ച് പറഞ്ഞ് വിൽക്കും എന്നാൽ തനിക്ക് ആ സാധനത്തെക്കുറിച്ച് ഒരു മതിപ്പും കാണുകയില്ല, പക്ഷേ അവർ ഒരിക്കലും ആ സത്യം തുറന്ന് പറയുകയില്ല. ഈ പരീശന്മാരെയും യേശു ആ രീതിയൽ വിലയിരുന്നതുന്നതായി ഈ വചനത്തിലൂടെ നമുക്ക് കാണുവാൻ കഴിയും. അവർക്ക് ദൈവത്തോടുള്ള അവരുടെ ഭക്തിയെക്കുറിച്ച് വാചാലരാകും. പക്ഷേ അവരുടെ ഹൃദയങ്ങൾ ദൈവത്തിൽ നിന്ന് വളരെ ദൂരെ ആയിരുന്നു. കാലം കഴിയുംന്തോറും ഓരോ യേശുവിന്റെ അനുയായികളുടെയും മുന്നിലുള്ള വെല്ലുവിളി നമ്മുടെ ഹൃദയത്തെ ദൈവത്തോട് അടുപ്പിച്ചു സൂക്ഷിക്കുക എന്നതാണ്. വാക്കുകൾ ഉണ്ട് പക്ഷേ ബന്ധങ്ങൾ തകരുമ്പോൾ ആദ്യം തകരുന്നത് ഹൃദയബന്ധമാണ്. നമ്മുടെ ഹൃദയത്തെ യേശുവിന് സമർപ്പിച്ചുകൊണ്ട് ക്രസ്തീയ ജീവിതം തുടരേണ്ടത് അത്യാവശ്യമാണ്. അത് നാം ഓരോരുത്തരുടെയും തീരുമാനത്തെ ആശ്രയിച്ചിരിക്കും. നമ്മുടെ ദൈവത്തോടുള്ള ബന്ധം അധര ചർവ്വണമോ അതോ ഹൃദയ സമർപ്പണമോ എന്നത് നാം തന്നെ വിലയിരുത്തേണ്ട ഒന്നാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ വാക്കുകൾ കൊണ്ട് അല്ല ഹൃദയം കൊണ്ടു തന്നെ അങ്ങയോട് അടുത്തിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x